ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാനാകുക. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ടില്‍ ഇംഗ്ലീഷ് കമന്‍ററിയും സ്റ്റാര്‍ സ്പോര്‍ട്സ് 3യില്‍ പ്രധാന മത്സരങ്ങളുടെ പ്രാദേശിക കമന്‍ററിയും ലഭ്യമാകും. ഇതിന് പുറമെ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഹോട് സ്റ്റാര്‍ വിഐപിയിലും ജിയോ ടിവിയിലും മത്സരങ്ങള്‍ തത്സമയം കാണാനാകും.

ലണ്ടന്‍: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾ ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ആഴ്സണൽ ക്രിസ്റ്റൽ പാലസിനെ(Crystal Palace vs Arsenal) നേരിടും. ക്രിസ്റ്റൽ പാലസിന്‍റെ തട്ടകമായ ലണ്ടനിലെ സെല്‍ഹേഴ്സ്റ്റ് പാര്‍ക്കിലാണ് മത്സരം.

മത്സരം എത്രമണിക്ക്

ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ആണ് മത്സരം തുടങ്ങുക.

കളി കാണാന്‍ ഈ വഴികള്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണാനാകുക. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ടില്‍ ഇംഗ്ലീഷ് കമന്‍ററിയും സ്റ്റാര്‍ സ്പോര്‍ട്സ് 3യില്‍ പ്രധാന മത്സരങ്ങളുടെ പ്രാദേശിക കമന്‍ററിയും ലഭ്യമാകും. ഇതിന് പുറമെ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഹോട് സ്റ്റാര്‍ വിഐപിയിലും ജിയോ ടിവിയിലും മത്സരങ്ങള്‍ തത്സമയം കാണാനാകും.

കഴിഞ്ഞ സീസണിൽ പോയന്‍റ് പട്ടികയില്‍ ആഴ്സണൽ അ‍ഞ്ചാമതും ക്രിസ്റ്റൽ പാലസ് പന്ത്രണ്ടാമതുമായിരുന്നു ഫിനിഷ് ചെയ്തത്. എല്ലാ കിരീടങ്ങൾക്കും പൊരുതാൻ ശേഷിയുള്ള സംഘവുമായാണ് മികേൽ അർട്ടേറ്റ ഇത്തവണ ആഴ്സണലുമായി എത്തുന്നത്. ഗബ്രിയേൽ ജെസ്യൂസ്, അലക്സാണ്ടർ സിൻചെൻകോ, ഫാബിയോ വിയേര, മാറ്റർ ടർണർ, മാർക്വീഞ്ഞോസ് എന്നിവരാണ് ഇത്തവണ ടീമിലെത്തിയ പ്രമുഖർ. ഷാക്ക, മാർട്ടിനല്ലി, സാക, ഒഡേഗാർഡ് തുടങ്ങിയവർ കൂടി ചേരുമ്പോൾ ആഴ്സണൽ എതിരാളികൾക്ക് വെല്ലുവിളിയാവും.

സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് ഇഷ്ടപ്പെടാതെ ഗ്രൗണ്ട് വിട്ടു; റൊണാള്‍ഡോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരിശീലകന്‍

ആഴ്സണലിന്‍റെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ പാട്രിക് വിയേരയുടെ ശിക്ഷണത്തിലാണ് ക്രിസ്റ്റൽ പാലസ് ഇറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഇരുടീമും ഏറ്റുമുട്ടിയത് 26 കളിയിൽ. ആഴ്സണൽ പതിനാലിൽ ജയിച്ചപ്പോൾ ക്രിസ്റ്റൽ പാലസിന് ജയിക്കാനായത് നാല് കളിയിൽ മാത്രം.

പ്രീമിയര്‍ ലീഗിന്‍റെ മുപ്പതാം വാര്‍ഷികം കൂടിയാണ് ഇത്തവണത്തേത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ ആകെ 38 മത്സരങ്ങളാണ് ഓരോ ടീമുകളും കളിക്കുക.കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ഹാട്രിക്ക് കിരീടം തേടിയാകും ഇത്തവണ ഇറങ്ങുക.