Asianet News MalayalamAsianet News Malayalam

ഹാരി കെയ്‌ന് റെക്കോര്‍ഡ് ഗോള്‍; സിറ്റിയെ മലര്‍ത്തിയടിച്ച് ടോട്ടനം

21 കളിയിൽ 45 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 39 പോയിന്‍റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്.

Premier league Tottenham stunned Man City as Harry Kane scored record goal for his club jje
Author
First Published Feb 6, 2023, 7:28 AM IST

ടോട്ടനം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ടോട്ടനം ഒറ്റ ഗോളിന് സിറ്റിയെ തോൽപിച്ചു. പതിനഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്‌നാണ് നിർണായക ഗോൾ നേടിയത്. പ്രീമിയർ ലീഗിൽ കെയ്‌നിന്‍റെ ഇരുന്നൂറാം ഗോൾ കൂടിയായിരുന്നു ഇത്. കളി തീരാൻ മൂന്ന് മിനിറ്റുള്ളപ്പോൾ ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടോട്ടനത്തിന് തിരിച്ചടിയായി.

21 കളിയിൽ 45 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 39 പോയിന്‍റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. 50 പോയിന്‍റുള്ള ആഴ്സണലിന് സിറ്റിയുടെ തോല്‍വി ആശ്വാസമായി.

കെയ്‌ന് റെക്കോര്‍ഡ് 

ടോട്ടനത്തിന്‍റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ മാറി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഗോളോടെ ടോട്ടനം ജഴ്സിയിൽ ഹാരി കെയ്ന് 267 ഗോളായി. 266 ഗോൾ നേടിയ ജിമ്മി ഗ്രീവ്സിന്‍റെ റെക്കോ‍‍ഡാണ് കെയ്ൻ മറികടന്നത്. 1970വാണ് ഗ്രീവ്സ് 266 ഗോളിന്‍റെ റെക്കോർഡ് സ്ഥാപിച്ചത്. ഫുൾഹാമിനെതിരായ മത്സരത്തിലാണ് കെയ്ൻ, ഗ്രീവ്സിന്‍റെ റെക്കോർഡ് ഒപ്പമെത്തിയത്. 416 മത്സരങ്ങളിൽ കെയ്ൻ 267 ഗോളിലെത്തുകയായിരുന്നു. 379 മത്സങ്ങളിൽ നിന്നാണ് ഗ്രീവ്സിന്‍റെ 266 ഗോൾ.

ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല; സ്റ്റാര്‍ പേസര്‍ക്ക് ആദ്യ ടെസ്റ്റ് നഷ്‌ടം, രണ്ടാം മത്സരവും സംശയം

Follow Us:
Download App:
  • android
  • ios