Asianet News MalayalamAsianet News Malayalam

French League : പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തി; സീരി എയില്‍ യുവന്റസിനും ബുണ്ടസ്‌ലിഗയില്‍ ബയേണിനും ജയം

ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും (Neymar) ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. സീര എയില്‍ യുവന്റസ് ജയം സ്വന്തമാക്കി. ജര്‍മന്‍ ലീഗില്‍ ബയേണ്‍ വിജയയാത്ര തുടരുന്നു. 

PSG back to winning track in French League
Author
Paris, First Published Jan 16, 2022, 10:34 AM IST

പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജി (PSG) വിജയവഴിയില്‍ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ലിയോണല്‍ മെസിയും (Lionel Messi) നെയ്മറും (Neymar) ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. സീര എയില്‍ യുവന്റസ് ജയം സ്വന്തമാക്കി. ജര്‍മന്‍ ലീഗില്‍ ബയേണ്‍ വിജയയാത്ര തുടരുന്നു. 

പിഎസ്ജി വിജയവഴിയില്‍

ഫ്രഞ്ച് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി പിഎസ്ജി. ബ്രെസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇരു പകുതികളിലായ കിലിയന്‍ എംബാപ്പേയും തിലോ കെഹ്‌ററും നേടിയ ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. എംബാപ്പേ മുപ്പത്തിരണ്ടാം മിനിറ്റിലും കെഹ്‌റര്‍ 53-ാം മിനിറ്റിലുമാണ് ലക്ഷ്യം കണ്ടത്. ലിയണല്‍ മെസിയും നെയ്മറും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. 21 കളിയില്‍ 50 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. 

യുവന്റസിന് ജയം

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് യുഡിനീസിനെ തോല്‍പിച്ചു. പൗളോ ഡിബാലയും വെസ്റ്റന്‍ മക്കെന്നിയുമാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. 19-ാം മിനിറ്റിലായിരുന്നു ഡിബാലയുടെ ഗോള്‍. മക്കെന്നി 79-ാം മിനിറ്റില്‍ ഗോള്‍പട്ടിക തികച്ചു. സീസണില്‍ പന്ത്രണ്ടാം ജയം സ്വന്തമാക്കിയ യുവന്റസ് 41 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍ മിലാന്‍ യുവന്റസിനെക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ്. 

ബയേണ്‍ ജൈത്രയാത്ര തുടരുന്നു

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ ജൈത്രയാത്ര തുടരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക് മികവില്‍ ബയേണ്‍ എതിരില്ലാത്ത നാല് ഗോളിന് കോണിനെ തോല്‍പിച്ചു.9, 62, 74 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. ഇതോടെ ബുണ്ടസ് ലീഗില്‍ 300 ഗോള്‍ പിന്നിടാനും ലെവന്‍ഡോവ്‌സ്‌കിക്ക് കഴിഞ്ഞു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ടോളിസോയാണ് ബയേണിന്റെ നാലാം ഗോളിനുടമ. 19 കളിയില്‍ 46 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാംപ്യന്മാരായ ബയേണ്‍.

Follow Us:
Download App:
  • android
  • ios