Asianet News MalayalamAsianet News Malayalam

ഇതാണോ കണ്ടം ലീഗ്..? ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പിഎസ്ജി- സെന്റ് എറ്റിയന്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി- വീഡിയോ

ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പിഎസ്ജി- സെന്റ് എറ്റിയന്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആദ്യ പകുതിയില്‍ പിഎസ്ജി താരം കെയ്‌ലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടന്ന ഫൗളിനെ തുടര്‍ന്നാണ് താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

psg saint etienne players fighter each other in french cup final
Author
Paris, First Published Jul 25, 2020, 12:37 PM IST

പാരീസ്: ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പിഎസ്ജി- സെന്റ് എറ്റിയന്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആദ്യ പകുതിയില്‍ പിഎസ്ജി താരം കെയ്‌ലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടന്ന ഫൗളിനെ തുടര്‍ന്നാണ് താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. പരിക്കേറ്റ എംബാപ്പെ പുറത്ത് പോയിരുന്നു. ലായിക്ക് പെറിനാണ് എംബാപ്പെയെ ഫൗള്‍ ചെയ്തത്. ഫൗളിനെ തുടര്‍ന്ന് എംബാപ്പെ ഗ്രൗണ്ടില്‍ മറിഞ്ഞ് വീണു. ഇതോടെ സഹതാരങ്ങള്‍ പെറിനിന്റെ അടുത്തേക്ക ഓടിയടുക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതോടോ രണ്ട് ടീമിന്റെ താരങ്ങള്‍ ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ വരികയായിരുന്നു. പിന്നാലെ താരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഉന്തുതള്ളുമാവുകയുമായിരുന്നു. പിന്നാലെ ലായിക്ക് പെറിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു. വീഡിയോ കാണാം.... 

എംബാപ്പെയുടെ കണങ്കാലിനാണ് പരിക്ക്. ഒരുപാട് നേരം ഗ്രൗണ്ടില്‍ ചികിത്സ നല്‍കിയതിന് ശേഷം കരഞ്ഞ് കൊണ്ട് കളിക്കളം വിട്ട എംബപ്പെ മത്സരശേഷം ക്രച്ചസിലാണ് തീരികെയെത്തിയത്. താരത്തിന് ചാംപ്യന്‍സ് ലീഗ് മത്സരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇറ്റാലിയന്‍ ടീം അറ്റലാന്റയ്‌ക്കെതിരെയാണ് പിഎസ്ജിയുടെ മത്സരം. ഇതിനിടെ നടക്കാനുള്ള കോപ്പ ലിഗ ഫൈനലിലും താരത്തിന് കളിക്കാനാവില്ല.

ആഗസ്റ്റ് 13നാണ് ചാംപ്യന്‍സ് ലീഗ് മത്സരം. സീരി എയില്‍ രണ്ടാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ മികച്ച ഫോമിലാണ്. കോപ്പ ലിഗ ഫൈനലില്‍ ലിയോണാണ് പിഎസ്ജിയുടെ എതിരാളി ആഗസ്റ്റ് ഒന്നിനാണ് മത്സരം.

Follow Us:
Download App:
  • android
  • ios