ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗ് , പിഎസ്ജിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ബുര്‍ഗസ്: പിഎസ്ജി കുപ്പായത്തിൽ ആദ്യ ചാന്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ ലിയോണൽ മെസ്സിക്ക് നിരാശ. ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗ് , പിഎസ്ജിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. താരസമ്പന്നമായ പിഎസ്ജി ആദ്യമായി നെയ്മര്‍, എംപാപ്പെ, മെസി ത്രയത്തെ ഒന്നിച്ച് കളത്തിലിറക്കിയ മത്സരമായിരുന്നു ക്ലബ് ബ്രൂഗിനെതിരെ. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ 150മത്തെ മത്സരവുമായിരിന്നു ഇത്. 

അന്‍റര്‍ ഹെറേരയാണ് 15മത്തെ മിനുട്ടില്‍ പാരീസ് ടീമിനെ മുന്നില്‍ എത്തിച്ചത്. എംപാപ്പയുടെ അസിസ്റ്റിലാണ് ഗോള്‍ നേടിയത്. എന്നാല്‍ 27 മത്തെ മിനുട്ടില്‍ ക്ലബ് ബ്രൂഗിന്‍റെ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിന്‍ ഗോള്‍ മടക്കി. എംപാപ്പ സെന്‍റര്‍ ഫോര്‍വേഡായും, മെസിയും നെയ്മറും വശങ്ങളിലുമാണ് കളിക്കാന്‍ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് 50മത്തെ മിനുട്ടില്‍ എംപാപ്പ കളം വിട്ടു.

മറ്റൊരു മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളിന് മാഞ്ചസ്റ്റ‌ർ സിറ്റി ജർമ്മൻ ക്ലബ്ബ് ലെയ്പ്സിഷിനെ തകർത്തു. എസി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ലിവർപൂൾ തോൽപ്പിച്ചു. ഇന്‍റർമിലാനെതിരെ റയൽമാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ ജയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona