പാരീസ്: ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി മറികടന്നത്. ബ്രസീലിയന്‍ താരം നെയ്മറാണ് പിഎസ്ജിയുടെ ഗോള്‍ നേടയിത്. എന്നാല്‍ സൂപ്പര്‍ താരം കെയ്‌ലിനന്‍ എംബാപ്പെ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. കണങ്കാലിലാണ് താരത്തിന്റെ പരിക്ക്. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന കോപ്പ ലിഗ ഫൈനലില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി. ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെയും പിഎസ്ജിക്ക് കളിയുണ്ട്. 

14ാം മിനിറ്റിലായിരുന്നു നെയമറിന്റെ ഗോള്‍. എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും പന്ത് നെയ്മറിന്റെ കാലിലേക്ക്. ഗോളിയില്ലാ പോസ്റ്റിലേക്ക് നെയ്മര്‍ പന്ത് തട്ടിയിട്ടു. 31ാം മിനിറ്റിലാണ് എംബാപ്പെ പരിക്കേറ്റ് പുറത്തായത്. ഫൗള്‍ വച്ചതിത് ലോയിക്ക് പെറിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു. പത്ത് പേരുമായി പൊരുതിയെങ്കിലും പിഎസ്ജിക്കൊപ്പമെത്താന്‍ എറ്റിയന് സാധിച്ചില്ല. ഗോള്‍ വീഡിയോ കാണാം...

പിഎസ്ജി 13ആം തവണയാണ് ഫ്രഞ്ച് കപ്പ് ഉയര്‍ത്തുന്നത്. കഴിഞ്ഞ സീസണില്‍ റെന്നെസിനോട് പരാജയപ്പെട്ട് പിഎസ്ജി ഫ്രഞ്ച് കപ്പ് കൈവിട്ടിരുന്നു. നേരത്തെ ഫ്രഞ്ച് ലീഗും പിഎസ്ജി സ്വന്തമാകക്കിയിരുന്നു.