Asianet News MalayalamAsianet News Malayalam

ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി; ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മത്സരങ്ങള്‍

സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10(ഇന്ത്യന്‍ സമയം രാത്രി 12.30ന്)ആരംഭിക്കും.  ഫൈനലും ലൂസേഴ്സ് ഫൈനലും പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക്(ഇന്ത്യന്‍ സമയം 8.30ന്) നടക്കും.

 

Qatar World Cup 2022 Four games a day confirmed for FIFA World Cup
Author
Doha, First Published Jul 15, 2020, 7:04 PM IST

ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പുറത്തിറക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ വീതമുണ്ടാകും. വേദികള്‍ തമ്മില്‍ വലിയ അകലമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്താന്‍ ഫിഫ തയാറായത്. 32 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടത്തുമ്പോള്‍ ആദ്യ മത്സരം പ്രാദേശിക സമയം ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന്) ആയിരിക്കും തുടങ്ങുക. രണ്ടാമത്ത മത്സരം പ്രാദേശിക സമയം വൈകിട്ട് നാലു മണിക്ക്(ഇന്ത്യന്‍ സമയം 6.30), മൂന്നാമത്തെ മത്സരം പ്രാദേശിക സമയം ഏഴ് മണിക്ക്(ഇന്ത്യന്‍ സമയം 9.30ന്), നാലാമത്തെ മത്സരം പ്രാദേശിക സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 12.30ന്) ആയിരിക്കും തുടങ്ങുക.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കും(ഇന്ത്യന്‍ സമയം 8.30), 10 മണിക്കും(ഇന്ത്യന്‍ സമയം 12.30) ആയിരിക്കും നടക്കുക. സെമിഫൈനല്‍ മത്സരങ്ങള്‍ പ്രാദേശികസമയം രാത്രി 10(ഇന്ത്യന്‍ സമയം രാത്രി 12.30ന്)ആരംഭിക്കും.  ഫൈനലും ലൂസേഴ്സ് ഫൈനലും പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക്(ഇന്ത്യന്‍ സമയം 8.30ന്) നടക്കും.

2022 നവംബര്‍ 21ന് 60000 പേര്‍ക്ക് ഇരിക്കാവും അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.

Follow Us:
Download App:
  • android
  • ios