മണിപ്പൂരില്‍ ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഫുട്ബോളിലെ തന്റെ ഇഷ്ടം തുറന്നുപറഞ്ഞ
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ട ഫുട്ബോള്‍ ടീം ഏതായിരിക്കും. എന്തായാലും അത് സ്പാനിഷ് വമ്പന്‍മാരാ റയല്‍ മാഡ്രിഡോ ലിയോണല്‍ മെസിയുടെ ബാഴ്സലോണയോ അല്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വന്തം യുവന്റസിന്റെ കടുത്ത ആരാധകനാണ് താനെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
എന്നാല്‍ റയല്‍ മാഡ്രിഡിനെയോ ബാഴ്സലോണയെയോ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ താന്‍ റയലിന്റെ കൂടെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരില്‍ ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഫുട്ബോളിലെ തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്.
റൊണാള്‍ഡോ റയലില്‍ ഉണ്ടായിരുന്നപ്പോള്‍ താന്‍ റയല്‍ ആരാധകനായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.എന്നാല്‍ കഴിഞ്ഞ വര്‍ഷം റൊണള്‍ഡോ റയല്‍ വിട്ട് യുവന്റസില്‍ ചേര്‍ന്നപ്പോള്‍ താനും യുവന്റസ് ആരാധനായി. എന്നാല്‍ റയലിനോട് ഇപ്പോഴും ഇഷ്ടക്കുറവൊന്നുമില്ല.
റയലിനെ തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളാക്കിയശേഷമാണ് റൊണാള്‍ഡോ കഴിഞ്ഞവര്‍ഷം യുവന്റസില്‍ ചേര്‍ന്നത്. നിലവില്‍ ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ യുവന്റസിന്റെ ടോപ് സ്കോററാണ് റൊണാള്‍ഡോ.
