സിറ്റി, ജര്‍മന്‍ ക്ലബ്ബ് മോഞ്ചന്‍ഗ്ലാഡ്ബാഷിനെ 2-0ത്തിന് തോല്‍പ്പിച്ചു. 86-ാം മിനിറ്റില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് വിജയഗോള്‍ നേടിയത്.
റോം: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. റയല്‍ എതിരില്ലാത്ത ഒരു ഗോളിന് അറ്റ്‌ലാന്റയെ തോല്‍പ്പിച്ചു. സിറ്റി, ജര്‍മന്‍ ക്ലബ്ബ് മോഞ്ചന്‍ഗ്ലാഡ്ബാഷിനെ 2-0ത്തിന് തോല്‍പ്പിച്ചു. 86-ാം മിനിറ്റില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് വിജയഗോള്‍ നേടിയത്. റെമോ ഫ്ര്യൂലര്‍ പതിനേഴാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് അറ്റ്‌ലാന്റയ്ക്ക് തിരിച്ചടിയായി.
സിറ്റി എവേ ഗ്രൗണ്ടില്‍ തകര്‍പ്പന്‍ ജയമാണ് സ്വ്ന്തമാക്കിയത്. ബെര്‍ണാഡോ സില്‍വ, ഗബ്രിയേല്‍ ജിസ്യൂസ് എന്നിവരാണ് ഗോള്‍ നേടിയത്. ഇരു പകുതികളിലുമായിട്ടാണ് സിറ്റി ഗോള്‍ നേടിയത്. 29ാം മിനിറ്റിലായിരുന്നു സില്‍വയുടെ ആദ്യ ഗോള്‍. 65ാം മിനിറ്റില്‍ ജിസ്യൂസ് പട്ടിക പൂര്‍ത്തിയാക്കി. മാര്‍ച്ച് പത്തിനാണ് രണ്ടാംപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
അതേസമയം, യൂറോപ്പ ലീഗില്‍ ടോട്ടന്‍ഹാം പ്രീക്വാര്‍ട്ടറില്‍. രണ്ടാം പാദ മത്സരത്തില്‍ ആസ്ട്രിയന്‍ ക്ലബ്ബ് വോള്‍വ്‌സ്ബര്‍ഗിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. കാര്‍ലോസ് വിനീഷ്യസ് ഇരട്ടഗോള്‍ നേടി. ദെലെ അലി, ബെയ്ല്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഇരുപാദങ്ങളിലുമായി 8-1 ന്റെ വന്‍ജയമാണ് ടോട്ടനം നേടിയത്.
