ലാ ലിഗയിലെ മാഡ്രിഡ് ഡര്‍ബയില്‍ റയലിന് ജയം. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ ജയിച്ചത്. മത്സരത്തിന്റെ 56ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് റയലിന്റെ ഗോള്‍ നേടിയത്.
മാഡ്രിഡ്: ലാ ലിഗയിലെ മാഡ്രിഡ് ഡര്‍ബയില്‍ റയലിന് ജയം. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ ജയിച്ചത്. മത്സരത്തിന്റെ 56ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് റയലിന്റെ ഗോള്‍ നേടിയത്. ജയത്തോടെ റയലിന് ഒന്നാം സ്ഥാനത്ത് ആറ് പോയിന്റ് ലീഡായി. 22 മത്സരങ്ങളില്‍ 49 പോയിന്റാണ് റയലിനുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച ബാഴ്‌സലോണ 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 36 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് അഞ്ചാമതാണ്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബെന്‍സേമയുടെ ഗോള്‍ വന്നത്. വിനീഷ്യസ് തുടക്കമിട്ട നീക്കത്തിന് ശേഷം ഫെര്‍ലാണ്ട് മെന്‍ഡിയുടെ ക്രാസില്‍ കാല്‍വച്ച് ബെന്‍സേമ വല കുലുക്കുകയായിരുന്നു. മത്സരത്തില്‍ റയലിന് തന്നെയായിരുന്നു ആധിപത്യം. 16 ഷോട്ടുകളാണ് റയല്‍ തൊടുത്തത്. ഇതില്‍ അഞ്ചും പോസ്റ്റ് ലക്ഷ്യമാക്കിയായിരുന്നു.
ബാഴ്‌സലോണയ്ക്ക് തിങ്കളാഴ്ചയാണ് മത്സരം. പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ലെവാന്റെയാണ് ബാഴ്‌സലോണയുടെ എതിരാളി.
