മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ള വിനീഷ്യസ് നേടി ഗോള്‍ റയലിന് സമനില സമ്മാനിച്ചു. 25 കളിയില്‍ 53 പോയിന്റുള്ള റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സമനില. റയല്‍ സോസിഡാഡാണ് റയലിനെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 55ആം മിനിറ്റില്‍ റയല്‍ സോസിഡാഡാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ള വിനീഷ്യസ് നേടി ഗോള്‍ റയലിന് സമനില സമ്മാനിച്ചു. 25 കളിയില്‍ 53 പോയിന്റുള്ള റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Add Asianetnews as a Preferred SourcegooglePreferred

മറ്റൊരു മത്സരത്തില്‍ വിയ്യ റയലിനെ എതിരില്ലാത്ത രണ്ട്് ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഇരുപകുതികളിലുമായി പിറന്ന രണ്ട് ഗോളുകളാണ് അത്‌ലറ്റികോയുടെ വിജയമുറപ്പിച്ചത്. 25-ാം മിനിറ്റില്‍ അല്‍ഫോണ്‍സോ പെഡ്രാസയുടെ ഗോളില്‍ അത്‌ലറ്റികോ മുന്നിലെത്തി. പിന്നീട് 69ാം മിനിറ്റില്‍ ജാവോ ഫെലിക്‌സ് മാഡ്രിഡ് വമ്പന്‍മാരെ ഒപ്പമെത്തിച്ചു. 24 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്‌ലറ്റികോയ്ക്ക് 58 പോയിന്റാണുള്ളത്. 

ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. 25 മത്സരങ്ങള്‍ കളിച്ച ബാഴ്‌സയ്ക്ക് 53 പോയിന്റുണ്ട്. ഗോല്‍ വ്യത്യാസത്തില്‍ മാത്രമാണ് ബാഴ്‌സ, റയലിന് മുന്നിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളിന് സെവിയ്യയെ തോല്‍പ്പിച്ചിരുന്നു. ഉസ്മാന്‍ ഡെംബേല, ലിയോണല്‍ മെസി എന്നിവരാണ് ഗോളുകള്‍ നേടിയത്.