സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്തിയിട്ടും റയല്‍ മാഡ്രിഡിന് രക്ഷയില്ല. ലാ ലിഗയില്‍ ഇന്നലെ പരാജയപ്പെട്ടത് 19ാം സ്ഥാനക്കാരായ റയോ വലേക്കാനയോട്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ  തോല്‍വി.

മാഡ്രിഡ്: സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്തിയിട്ടും റയല്‍ മാഡ്രിഡിന് രക്ഷയില്ല. ലാ ലിഗയില്‍ ഇന്നലെ പരാജയപ്പെട്ടത് 19ാം സ്ഥാനക്കാരായ റയോ വലേക്കാനയോട്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ തോല്‍വി. പരാജയപ്പെട്ടെങ്കിലും റയലിന്റെ മൂന്നാം സ്ഥാനത്തില്‍ ഭീഷണിയില്ല. 35 മത്സരങ്ങളില്‍ 65 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. 

23ാം മിനിറ്റില്‍ അഡ്രി എംബാര്‍ഡ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് വലേക്കാനോയ്്ക്ക് ജയമൊരുക്കിയത്. സിദാന്‍ പരിശീലകനായി തിരിച്ചെത്തിയ ശേഷം നാല് എവേ മത്സരങ്ങളില്‍ റയലിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. നേരത്തെ, ലീഗില്‍ ബാഴ്‌സലോണ കിരീടമുറപ്പിച്ചിരുന്നു. ബാഴ്‌സയും റയലും തമ്മില്‍ 18 പോയിന്റ് വ്യത്യാസമുണ്ട്.