മറ്റൊരു എല്‍ ക്ലാസിക്കോ! കോപ്പ ഡെല്‍ റെ സെമിഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍
മെസി ടീം വിട്ടശേഷം കറ്റാലന്‍ ക്ലബ്ബ് ആദ്യമായി കിരീടത്തിലെത്തിയ നിമിഷം. സീസണില്‍ ലാലിഗയില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനോട് തോറ്റെങ്കിലും പട്ടികയില്‍ അഞ്ച് പോയിന്റ് ലീഡുമായി മുന്നിലുള്ളത് ബാഴ്‌സലോണ.

മാഡ്രിഡ്: വീണ്ടും ഒരു എല്‍ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുന്നു. കോപ്പ ഡെല്‍ റെ സെമിയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. അടുത്തമാസം ഒന്നാംതീയതിയാണ് ആദ്യപാദമത്സരം. ലാലിഗയിലും ചാംപ്യന്‍സ് ലീഗിലും തോറ്റ് തോറ്റ് തലകുനിച്ച ബാഴ്‌സലോണയ്ക്ക് രക്ഷകനായെത്തിയ പരിശീലകന്‍ സാവി ആദ്യ കിരീടം സമ്മാനിച്ചത് റയല്‍ മാഡ്രിഡിനെ തകര്‍ത്ത് കൊണ്ടാണ്. കഴിഞ്ഞമാസം സ്പാനിഷ് സൂപ്പര്‍കപ്പ് ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.
മെസി ടീം വിട്ടശേഷം കറ്റാലന്‍ ക്ലബ്ബ് ആദ്യമായി കിരീടത്തിലെത്തിയ നിമിഷം. സീസണില്‍ ലാലിഗയില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനോട് തോറ്റെങ്കിലും പട്ടികയില്‍ അഞ്ച് പോയിന്റ് ലീഡുമായി മുന്നിലുള്ളത് ബാഴ്‌സലോണ. കൊണ്ടും കൊടുത്തും മുന്നേറുന്ന കരുത്തര്‍ ഇത്തവണ കോപ്പ ഡെല്‍ റേയില്‍ സെമിയിലും നേര്‍ക്കുനേര്‍. അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്താണ് റയല്‍ സെമിയിലേക്ക് മുന്നേറിയത്. ബാഴ്‌സ, റയല്‍ സോസിഡാഡിനെയും മറികടന്നു.
റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ആദ്യപാദമത്സരം. രണ്ടാം പാദം ക്യാംപ് നൗവില്‍ ഏപ്രില്‍ അഞ്ചിന് നടക്കും. ഒസാസുനയും അത്‌ലറ്റിക്കോ ബില്‍ബാവോയുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടും. അടുത്തമാസം ലാലിഗയിലും റയല്‍- ബാഴ്‌സ പോരാട്ടമുണ്ട്.
സാവിക്ക് കീഴില്‍ ആദ്യ കിരീടമാണ് സൂപ്പര്‍ കപ്പ് നേട്ടത്തോടെ ബാഴ്‌സ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലിയോണല്‍ മെസി ക്ലബ്ബ് വിട്ടശേഷം ബാഴ്‌സ നേടുന്ന ആദ്യ കിരീടം കൂടിയാണിത്. 2021ല്‍ റൊണാള്‍ഡ് കൂമാന് കീഴില്‍ കോപ ഡെല്‍ റേ നേടിയതാണ് ബാഴ്‌സയുടെ അവസാന കിരീടം. ഇതിനുശേഷമായിരുന്നു മെസി ബാഴ്‌സ വിട്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, യുവതാരങ്ങളായ ഗാവി, പെഡ്രി എന്നിവരുടെ ഗോളുകളിലാണ് ബാഴ്‌സ റയിലെനിതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. കരിം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍.
'ആ ഗോള്‍ ആഘോഷം മനപൂര്‍വമായിരുന്നില്ല'; ലോകകപ്പ് നേട്ടത്തിന് ശേഷം മനസുതുറന്ന് ലിയോണല്‍ മെസി