ഏകദേശം 60 ദശലക്ഷം യൂറോയാണ് ജോവിച്ചിനായി റയല്‍ മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വര്‍ഷത്തേക്കാണ് കരാര്‍.
മാഡ്രിഡ്: സെര്‍ബിയന്‍ ഗോളടിയന്ത്രം ലുക്കാ ജോവിച്ചിനെ വമ്പന്‍ തുകയ്‌ക്ക് സ്വന്തമാക്കി സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ഏകദേശം 60 ദശലക്ഷം യൂറോയാണ് ജോവിച്ചിനായി റയല്‍ മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. ജോവിച്ചിനായി മറ്റ് മുന്‍നിര ക്ലബുകളും രംഗത്തുണ്ടായിരുന്നു.
എഡര്‍ മിലിറ്റാവോയെ പാളയത്തിലെത്തിച്ച ശേഷം റയല്‍ നടത്തുന്ന ആദ്യ സൈനിംഗാണിത്. ബുന്ദസ്‌ലിഗയില്‍ 27 മത്സരത്തില്‍ 17 ഗോളടിച്ചാണ് ജോവിച്ച് ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. സീസണില്‍ എല്ലാ ടൂര്‍ണമെന്‍റുകളിലും നിന്നായി 27 ഗോളുകളും അടിച്ചുകൂട്ടി. ഇരുപത്തിയൊന്നുകാരനായ താരം സെര്‍ബിയക്കായി 13 തവണ കുപ്പായമണിഞ്ഞിട്ടുണ്ട്.
