അരങ്ങേറ്റ മത്സരത്തില്‍ പകരക്കാരനായി മൈതാനത്തിറങ്ങി ആറാം മിനുറ്റില്‍ തന്നെ കാമവിംഗ(72) ലക്ഷ്യം കണ്ടു എന്നതും റയലിന് ആവേശമായി

മാഡ്രിഡ്: സാന്‍റിയാഗോ ബെര്‍ണബ്യൂവിലേക്കുള്ള മടങ്ങിവരവില്‍ ലാ ലിഗയില്‍ ഉശിരന്‍ ജയവുമായി റയല്‍ മാഡ്രിഡ്. രണ്ടിനെതിരെ അ‌ഞ്ച് ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെ തോല്‍പിച്ചു. കരീം ബെന്‍സേമ ഹാട്രിക് നേടി. 24, 46, 87 മിനുറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഗോളുകള്‍. വിനിഷ്യസ് ജൂനിയറാണ്(54) മറ്റൊരു സ്‌കോറര്‍. അരങ്ങേറ്റ മത്സരത്തില്‍ പകരക്കാരനായി മൈതാനത്തിറങ്ങി ആറാം മിനുറ്റില്‍ തന്നെ കാമവിംഗ(72) ലക്ഷ്യം കണ്ടു എന്നതും റയലിന് ആവേശമായി. ഒന്നര വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് റയല്‍ ഹോം ഗ്രൗണ്ടില്‍ മടങ്ങിയെത്തിയത്. 

അത്‌ലറ്റിക്കോയ്‌ക്ക് നാടകീയ ജയം

സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഇഞ്ച്വറിടൈമില്‍ 2-1ന്‍റെ നാടകീയ ജയം സ്വന്തമാക്കി. എസ്‌പാനിയോളിനെ അവസാന നിമിഷം അത്‌ലറ്റിക്കോ മറികടന്നു. ഇഞ്ച്വറിടൈമിന്‍റെ ഒന്‍പതാം മിനിറ്റില്‍ തോമസ് ലെമര്‍ ആണ് നിര്‍ണായക ഗോള്‍ നേടിയത്. 79-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്നു അത്‌ലറ്റിക്കോ. 79-ാം മിനിറ്റില്‍ യാനിക് കാരാസ്‌കോ ആണ് അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചത്. 40-ാം മിനിറ്റിലെ ഗോളില്‍ ആദ്യപകുതിയിൽ അത്‌ലറ്റിക്കോ മുന്നിലായിരുന്നു.

കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ചാം തവണയാണ് അത്‌ലറ്റിക്കോ 2-1 എന്ന മാര്‍ജിനിൽ ജയിക്കുന്നത്. അന്‍റോയിന്‍ ഗ്രീസ്‌മാനും അത്‌ലറ്റിക്കോ ടീമിലുണ്ടായിരുന്നു. നാല് കളിയില്‍ 10 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ അത്‌ലറ്റിക്കോ. അതേസമയം റയല്‍ തലപ്പത്ത് തുടരുകയാണ്. 

കൂട്ടിയിടിച്ച് ഹാമിൽട്ടണും വെഴ്‌സ്റ്റാപ്പനും; ഇറ്റാലിയന്‍ ഗ്രാന്‍പ്രീയിൽ റിക്കാര്‍ഡോ ജേതാവ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona