മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെയാണ് റയല്‍ തോല്‍പ്പിച്ചത്. ലൂകാസ് വാസ്‌ക്വെസ്, മാര്‍കോ അസെന്‍സിയോ എന്നിവര്‍ റയലിനായി ഗോള്‍ നേടി. ജയത്തോടെ 17 കളികളില്‍ 36 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരം കുറവ് കളിച്ച അത്‌ലറ്റികോ മാഡ്രിഡ് 35 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 23 പോയിന്റുള്ള സെല്‍റ്റ എട്ടാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനും ലീഡ്‌സിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തകര്‍ത്തത്. ആഴ്‌സണലിനായി അലക്‌സാന്ദ്രേ ലകസറ്റേ ഇരട്ടഗോള്‍ നേടി. കിയറന്‍ ടിയര്‍നേ, ബുകായോ സാക എന്നിവരും ആഴ്‌സണലിനായി ലക്ഷ്യം കണ്ടു. 17 കളികളില്‍ 26 പോയിന്റുള്ള ആഴ്‌സണല്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. വെസ്റ്റ്‌ബ്രോം 19ആം സ്ഥാനത്തും.

ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെയാണ് ടോട്ടനം തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ടോട്ടനം രണ്ട് ഗോളിന് മുന്നിലായിരുന്നു. ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ ഹാരി കെയ്‌നാണ് ആദ്യ ഗോള്‍ നേടിയത്. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് സോന്‍ ഹ്യൂംഗ് മിന്‍ ടോട്ടനത്തിന്റെ ലീഡുയര്‍ത്തി. അന്‍പതാം മിനിറ്റില്‍ ടോബിയാണ് ടോട്ടനത്തിന്റെ പട്ടിക തികച്ചത്. 

ഇഞ്ചുറിടൈമില്‍ മാറ്റ് ഡോഹര്‍ട്ടി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടോട്ടനത്തിന് തിരിച്ചടിയായി. 29 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ടോട്ടനം.