ബയേണ്‍ മ്യൂണിക്കില്‍ തുടരുമെന്ന് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. യൂറോപ്പില്‍ മറ്റൊരു ക്ലബിനായി ഇനി കളിക്കില്ലെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. പോളണ്ട് ക്യാപ്റ്റന്‍ ബയേണ്‍ വിടുന്നുവന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരമമായി. ബുണ്ടസ്‌ലീഗയില്‍ ബയേണിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമാണ് ലെവന്‍ഡോവ്‌സ്‌കി.
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കില്‍ തുടരുമെന്ന് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. യൂറോപ്പില്‍ മറ്റൊരു ക്ലബിനായി ഇനി കളിക്കില്ലെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. പോളണ്ട് ക്യാപ്റ്റന്‍ ബയേണ്‍ വിടുന്നുവന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരമമായി. ബുണ്ടസ്‌ലീഗയില്‍ ബയേണിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമാണ് ലെവന്‍ഡോവ്‌സ്‌കി. 197 ഗോളുമായി ക്ലോഡിയോ പിസാറോയുടെ റെക്കോര്‍ഡാണ് പോളിഷ് താരം സ്വന്തമാക്കിയത്. ബയേണിനായി കൂടുതല്‍ റെക്കോര്‍ഡുകള്‍ നേടുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
2014 മുതല്‍ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ മ്യൂണിക്കിന്റെ താരമാണ്. ക്ലബിനായി 150 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 123 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട് 30കാരന്‍. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ ലവന്‍ഡോസ്‌കിക്ക് പിന്നാലെ ഉണ്ടായിരുന്നു. 2008 മുതല്‍ പോളണ്ടിനായി കളിക്കുന്ന ലെവന്‍ഡോവ്‌സ്‌കി ദേശീയ ജേഴ്‌സിയില്‍ ഇതുവരെ 102 മത്സരങ്ങളില്‍ 55 ഗോളും നേടി.
