സ്‌പാനിഷ് ലീഗ് സീസണിലെ അവസാന റൗണ്ട് മത്സരമാണ് ഇന്ന് നടക്കുന്നത്. അവസാന മത്സരത്തിനിറങ്ങുമ്പോൾ അത്‌ലറ്റിക്കോയ്‌ക്ക് 83ഉം റയലിന് 81ഉം പോയന്‍റാണുള്ളത്.

മുംബൈ: സ്പാനിഷ് ഫുട്ബോള്‍ ലീഗായ ലാ ലിഗയില്‍ ആര് കിരീടം നേടും ?,. ആരാധകരോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ലാ ലിഗയുടെ കടുത്ത ആരാധകനും ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡറുമാണ് രോഹിത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആരാധകർക്ക് മുന്നിൽ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റ്.

സ്‌പാനിഷ് ലീഗ് സീസണിലെ അവസാന റൗണ്ട് മത്സരമാണ് ഇന്ന് നടക്കുന്നത്. അവസാന മത്സരത്തിനിറങ്ങുമ്പോൾ അത്‌ലറ്റിക്കോയ്‌ക്ക് 83ഉം റയലിന് 81ഉം പോയന്‍റാണുള്ളത്. കിരീടത്തിലേക്ക് എത്താൻ അത്‌ലറ്റിക്കോ മാഡ്രിന് അവസാന മത്സരത്തില്‍ വയ്യാഡോളിനെതിരായ ജയം മതി. അത്‌ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്‌താൽ മാത്രമേ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് സാധ്യതയുള്ളൂ. ഒപ്പം അവസാന മത്സരത്തില്‍ വിയ്യാ റയലിനെ തോൽപിക്കുകയും വേണം.

റയൽ ജയിക്കുകയും അത്‌ലറ്റിക്കോ സമനില വഴങ്ങുകയും ചെയ്താൽ ഇരുടീമും 84 പോയന്‍റുമായി തുല്യത പാലിക്കും. ഈ സാഹചര്യത്തില്‍ നേർക്കുനേർ പോരാട്ടക്കണക്കിലെ മികവിൽ റയൽ ചാമ്പ്യൻമാരാവും.

ലാ ലിഗയുടെ ബ്രാന്‍ഡ് അംബാസഡിഡറെന്നതിന് പുറമെ റയല്‍ മാഡ്രിഡിന്‍റെ കടുത്ത ആരാധകന്‍ കൂടിയാണ് രോഹിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റയലിന്‍റെ ഹോംഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂ രോഹിത് സന്ദര്‍ശിച്ചിരുന്നു. റയല്‍-ബാഴ്സ എല്‍ ക്ലാസികോ മത്സരം കാണുന്നതിനായായിരുന്നു രോഹിത് മാഡ്രിഡിലെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona