Asianet News MalayalamAsianet News Malayalam

യൂറോ യോഗ്യത: ഇരട്ടഗോളുമായി പോര്‍ച്ചുഗലിന്‍റെ രക്ഷകനായി റൊണാൾഡോ, ഡബിളടിച്ച് ഫ്രാന്‍സിനെ ജയിപ്പിച്ച് എംബാപ്പെ

സ്ലൊവാക്യക്കെതിരെ 29ആം മിനുറ്റിൽ പെനൽറ്റിയിലൂടെ സ്കോർ ചെയ്ത റൊണാൾഡോ, 72ആം മിനുറ്റിൽ ടീമിന്‍റെ വിജയഗോളും നേടി. 18ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ ഗോള്‍ നേടിയത്. രണ്ട് ഗോള്‍ നേടിയതോടെ റൊണാൾഡോയുടെ അന്താരാഷ്ട്ര ഗോൾനേട്ടം 125 ആയി. 7 കളിയിൽ 7 ജയവുമായി പോർച്ചുഗലാണ് ഗ്രൂപ്പ് ജെയിൽ മുന്നിലുള്ളത്.

Ronaldo and Mbappe scores double, Portugal, France, Belgium wins in EURO qualifiers gkc
Author
First Published Oct 14, 2023, 9:01 AM IST

ലിബ്സണ്‍: യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ബെല്‍ജിയത്തിനും ജയം. നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ പോര്‍ച്ചുഗല്‍ സ്ലൊവാക്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ നായകന്‍റെ കളി പുറത്തെടുത്ത കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് നെതര്‍ലന്‍ഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നു. 10 പേരായി ചുരുങ്ങിയിട്ടും റൊമേലു ലുക്കാക്കുവിന്‍റെ വിജയഗോളില്‍ ബെല്‍ജിയം ഓസ്ട്രിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് യൂറോ കപ്പില്‍ യോഗ്യത ഉറപ്പാക്കി.

സ്ലൊവാക്യക്കെതിരെ 29ആം മിനുറ്റിൽ പെനൽറ്റിയിലൂടെ സ്കോർ ചെയ്ത റൊണാൾഡോ, 72ആം മിനുറ്റിൽ ടീമിന്‍റെ വിജയഗോളും നേടി. 18ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ ഗോള്‍ നേടിയത്. രണ്ട് ഗോള്‍ നേടിയതോടെ റൊണാൾഡോയുടെ അന്താരാഷ്ട്ര ഗോൾനേട്ടം 125 ആയി. 7 കളിയിൽ 7 ജയവുമായി പോർച്ചുഗലാണ് ഗ്രൂപ്പ് ജെയിൽ മുന്നിലുള്ളത്.

വാക് പോരിന് പിന്നാലെ മെസിക്കുനേരെ തുപ്പി പരാഗ്വേ താരം, പ്രതിഷേധവുമായി ആരാധക‌ർ; പ്രതികരണവുമായി അർജന്‍റീന നായകൻ

കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ കരുത്തിലാണ് ഫ്രാൻസിന്‍റെ ജയം. 7, 53 മിനുറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. 83ആം മിനുറ്റിൽ ഹാർട്മാനാണ് നെതർലൻഡ്സിന്‍റെ ആശ്വാസ ഗോൾ നേടിയത്. 6 കളിയിൽ 6 ജയവുമായി ഫ്രാൻസാണ് ഗ്രൂപ്പി ബിയിൽ മുന്നിലുള്ളത്. മറ്റൊരു മത്സരത്തിൽ മൂന്ന് ഗോള്‍ ലീഡ് വഴങ്ങിയശേഷം ഗോള്‍ തിരിച്ചടിച്ച് ഓസ്ട്രിയ കരുത്തു കാട്ടിയെങ്കിലും ജയം കൈവിടാതെ ബെല്‍ജിയം ഗ്രൗണ്ട് വിട്ടു.

ബെല്‍ജിയം മിഡ്‌ഫീല്‍ഡര്‍ അമാഡൗ ഒനാന രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തായതോടെ 10 പേരുമായാണ് ബെല്‍ജിയം കളിച്ചത്. ദോഡി ലുകേബാക്കിയോ ആണ് ബെല്‍ജിയത്തിന്‍റെ ആദ്യ രണ്ട് ഗോളുകളും നേടിയത്. റൊമേലു ലുക്കാകു മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചപ്പോഴാണ് ഓസ്ട്രിയ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഞെട്ടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios