Asianet News MalayalamAsianet News Malayalam

ഈ പ്രായത്തിലും റൊണാള്‍ഡോക്ക് മാത്രമെ അതിന് കഴിയു, വിമര്‍ശകരൊക്കെ എവിടെയെന്ന് കോലി

38-ാം വയസിലും അയാള്‍ ഏറ്റവും മികച്ച പ്രകടനം തുടരുന്നു. റൊണാള്‍ഡോയെ എല്ലാ ആഴ്ചയും വിമര്‍ശിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കാറുള്ള ഫുട്ബോള്‍ പണ്ഡിതന്‍മാര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിനെതിരെ അത്രയും മികച്ച പ്രകടനങ്ങളിലൊന്നാണല്ലോ അദ്ദേഹം പുറത്തെടുത്തത്.കോലി കുറിച്ചു.

Ronaldo Bags Man Of The Match Award, Virat Kohli says Only he can do this
Author
First Published Jan 21, 2023, 10:52 AM IST

റായ്പൂര്‍: സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മില്‍ നടന്ന സൗഹൃദപ്പോരാട്ടത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ നാലിനെതിരെ അഞ്ച് ഗോളിന് തോറ്റെങ്കിലും രണ്ട ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ആണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതിന് പിന്നാലെയാണ് വിരാട് കോലി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റൊണാള്‍ഡോയെ അഭിനന്ദിച്ച് കുറിപ്പിട്ടത്. 38-ാം വയസിലും അയാള്‍ ഏറ്റവും മികച്ച പ്രകടനം തുടരുന്നു. റൊണാള്‍ഡോയെ എല്ലാ ആഴ്ചയും വിമര്‍ശിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കാറുള്ള ഫുട്ബോള്‍ പണ്ഡിതന്‍മാര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിനെതിരെ അത്രയും മികച്ച പ്രകടനങ്ങളിലൊന്നാണല്ലോ അദ്ദേഹം പുറത്തെടുത്തത്-കോലി കുറിച്ചു.

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ലിവര്‍പൂള്‍ നേര്‍ക്കുനേര്‍ പോര്; ന്യൂകാസ്റ്റില്‍, ക്രിസ്റ്റല്‍ പാലസിനെതിരെ

Ronaldo Bags Man Of The Match Award, Virat Kohli says Only he can do thisലോകകപ്പ് ഫുട്ബോളിന് തൊട്ടു മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബായ അല്‍ നസ്റിലെത്തിയത്. രണ്ടരവര്‍ഷത്തേക്കാണ് അല്‍ നസ്റുമായി റൊണാള്‍ഡോ കരാറൊപ്പിട്ടത്.അല്‍ നസ്റിന്‍റെയും മറ്റൊരു സൗദി ക്ലബ്ബായ അല്‍ ഹിലാലിന്‍റെയും കളിക്കാര്‍ ഉള്‍പ്പെട്ട സംയുക്ത ഇലവനായിരുന്നു കഴിഞ്ഞ ദിവസം പി എസ് ജിയുമായി സൗഹൃദ മത്സരം കളിച്ചത്. സൗദി ക്ലബ്ബുമായി കരാറൊപ്പിട്ടശേഷം റൊണാള്‍ഡോയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

പെനല്‍റ്റിയിലൂടെ ആദ്യം ഗോള്‍ നേടിയ റൊണാള്‍ഡോ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ റൊണാള്‍ഡോയെ പിന്‍വലിച്ചതോടെ പി എസ് ജിയും സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി, എംബാപ്പെ, നെയ്മര്‍ തുടങ്ങിയവരെ പിന്‍വലിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios