ഇവിടെ സാക്ഷാല്‍ മെസിയെ ചതിച്ചത് ഒരു റോബോട്ട് ഗോള്‍ കീപ്പറാണ്. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഒളിംപിക് മ്യൂസിയം സന്ദര്‍ശിച്ച വേളയിലാണ് റോബോട്ട് ഗോള്‍ കീപ്പര്‍ കാവല്‍ നില്‍ക്കുന്ന പോസ്റ്റിലേക്ക് ഗോളടിക്കാന്‍ ശ്രമിച്ച് മെസി തലകുനിച്ചത്. മെസിയുടെ പെനല്‍റ്റി നഷ്ടം ചുറ്റും കൂടി നിന്നവരെയും നിശബ്ദരാക്കി. 

ദോഹ: നിര്‍ണായ പെനല്‍റ്റി കിക്കുകള്‍ നഷ്ടമാവുന്നത് ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാണ്. 1994ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ മുതല്‍ കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസിയുടെ(Lionel Messi) പെനല്‍റ്റി നഷ്ടം വരെ എത്രയോ പെനല്‍റ്റി ദുരന്തങ്ങളുടെ കണ്ണീര്‍ക്കഥകള്‍ ആരാധകര്‍ക്ക് പറയാനുണ്ടാവും. ഗോള്‍ കീപ്പറുടെ മികവോ കിക്ക് എടുക്കുന്ന ആളുടെ പിഴവോ ഒക്കെ ആവും പലപ്പോഴും പെനല്‍റ്റി ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്.

എന്നാല്‍ ഇവിടെ സാക്ഷാല്‍ മെസിയെ ചതിച്ചത് ഒരു റോബോട്ട് ഗോള്‍ കീപ്പറാണ്. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ഒളിംപിക് മ്യൂസിയം സന്ദര്‍ശിച്ച വേളയിലാണ് റോബോട്ട് ഗോള്‍ കീപ്പര്‍ കാവല്‍ നില്‍ക്കുന്ന പോസ്റ്റിലേക്ക് ഗോളടിക്കാന്‍ ശ്രമിച്ച് മെസി തലകുനിച്ചത്. മെസിയുടെ പെനല്‍റ്റി നഷ്ടം ചുറ്റും കൂടി നിന്നവരെയും നിശബ്ദരാക്കി.

View post on Instagram

എന്നാല്‍ മെസി പെനല്‍റ്റി നഷ്ടമാക്കിയത് ആഘോഷമാാക്കാന്‍ റൊണാള്‍ഡോ ആരോധകര്‍ അധികം വൈകിയില്ല. ട്രോളുകളുമായി അവര്‍ മെസിയുടെ നഷ്ടം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…