ഉച്ചയ്ക്ക് രണ്ടേ മുക്കാലിന് തുടങ്ങുന്ന ഫൈനലിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. 2010ൽ സാഫ് കപ്പ് തുടങ്ങിയതിന് ശേഷം ഇന്ത്യൻ വനിതകൾ തോൽവി അറിഞ്ഞിട്ടില്ല. 

കാഠ്‌മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്ബോളിൽ തുടർച്ചയായ അഞ്ചാം കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടേ മുക്കാലിന് തുടങ്ങുന്ന ഫൈനലിൽ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. 2010ൽ സാഫ് കപ്പ് തുടങ്ങിയതിന് ശേഷം ഇന്ത്യൻ വനിതകൾ തോൽവി അറിഞ്ഞിട്ടില്ല.

ബംഗ്ലാദേശിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ദുമതി കതിരേശൻ രണ്ടുതവണ ലക്ഷ്യം കണ്ടപ്പോൾ ദലീമയും മനീഷയുയും ഇന്ത്യയുടെ പട്ടിക തികച്ചു.

ഒറ്റക്കളിയിലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മാലദ്വീപിനെ എതിരില്ലാത്ത ആറ് ഗോളിനും ശ്രീലങ്കയെ എതിരില്ലാത്ത അഞ്ച് ഗോളിനും തകർത്തു. മൂന്ന് കളിയിൽ നാല് ഗോൾ നേടിയ ഇന്ദുമതിയാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ. 

കഴിഞ്ഞമാസം ഭുവനേശ്വറിൽ നടന്ന ടൂർണമെന്‍റിൽ നേപ്പാൾ ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ത്യയെ തോൽപിച്ചിരുന്നു. കഴിഞ്ഞവർഷം ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിച്ചു.