കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തിലെ ഉജ്വല വിജയത്തിനു ശേഷം ഇന്ന് രണ്ടാം മത്സരത്തില്‍ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കരുത്തരായ മുംബൈ സിറ്റി എഫ് സിയാണ് എതിരാളികള്‍. ഇന്നത്തെ മത്സരത്തില്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം ആരൊക്കെ കാണും ക്കുമുപരിശീലകന്‍ എല്‍ കോ ഷട്ടോരിയുടെ ഇലവനിലെന്നാണ്.  

ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മധ്യനിരയുടെ സൗന്ദര്യമായ സഹല്‍ അബ്ദുള്‍ സമദ് ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകില്ല എന്നാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാമ്പില്‍ അദ്ദേഹം പങ്കെടുക്കാത്തതിനാല്‍ ടീമുമായുള്ള ഒത്തിണക്കം ശരിയായിട്ടില്ല എന്ന ഷട്ടോരിയുടെ നിഗമനമാണ് അതിനു കാരണം. എന്നാല്‍ സ്വന്തം മൈതാനത്ത് കളിക്കുമ്പോള്‍ സഹലിനെപ്പോലെ ഒരു കളിക്കാരനെ ആദ്യ ഇലവനില്‍ത്തന്നെ ഉള്‍പ്പെടുത്തണമെന്നുമുണ്ട്. 

സഹലിന്റെ  കാര്യത്തില്‍ ഷട്ടാരി പറഞ്ഞത്, ''താന്‍ എല്ലാക്കര്യത്തിലും നേര്‍വഴിക്കു ചിന്തിക്കുന്നയാളാണ്. യാഥാര്‍ഥ്യങ്ങളാണ് പരിഗണിക്കേണ്ടത്. സഹല്‍ ഒരുപാട് കഴിവുകളും ഗുണങ്ങളും ഉള്ള മികച്ച താരമാണ്. പക്ഷെ പ്രീ സിസണില്‍ നാല് അഴ്ചകളോളം സഹലിന് നഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് എന്റെ സിസ്റ്റത്തില്‍ അദ്ദേഹം കളിയിലേയ്ക്ക് വരാന്‍ കുറച്ച് സമയമെടുക്കും.'' ജീക്‌സണ്‍ സിംഗ് തന്നെയായിരിക്കും സഹലിന്റെ അഭാവത്തില്‍ ടീമിനൊപ്പമെത്തുക. പ്രതിരോധത്തില്‍ ഇന്ന് രാജു ഗെയ്ക്വാദ് എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

സാധ്യതാ ഇലവന്‍: ബിലാല്‍ ഹുസൈന്‍ ഖാന്‍, മുഹമ്മദ് റാക്കിപ്, ജയ്റോ റേഡ്രിഗസ്, മുഹമ്മദ് നിങ്, ബര്‍തലേമിയു ഓഗ്ബച്ചെ, കെ.പ്രശാന്ത്, ജെസല്‍ കനെയ്റോ, ഹാലിചരണ്‍ നര്‍സാരി, സെര്‍ജിയോ സിന്‍ഡോച്ച, ജിയാനി സുയിവര്‍ലൂണ്‍, ജീക്സണ്‍ സിംഗ്.