Asianet News MalayalamAsianet News Malayalam

ജിങ്കാന് പരിക്ക്; ക്രൊയേഷ്യന്‍ ക്ലബിന് വേണ്ടിയുള്ള അരങ്ങേറ്റം വൈകും

 പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ താരത്തിന് വരും മത്സരങ്ങളില്‍ കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാഴ്ച്ചത്തോളം താരത്തിന് വിശ്രമം വേണ്ടിവരും.

Sandesh Jhingan  injured three days after joining HNK Sibenik
Author
Zagreb, First Published Aug 22, 2021, 12:28 PM IST

സഗ്രേബ്: ഇന്ത്യന്‍ പ്രതിരോധതാരം സന്ദേശ് ജിങ്കാന്റെ യൂറോപ്യന്‍ ഫുട്‌ബോള്‍ അരങ്ങേറ്റം വൈകും. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്ബോളിലെ പ്രതിരോധതാരം സന്ദേസ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ക്ലബ് എച്ച് എന്‍ കെ സിബിനിക്കിലേക്ക് മാറിയത്. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ താരത്തിന് വരും മത്സരങ്ങളില്‍ കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാഴ്ച്ചത്തോളം താരത്തിന് വിശ്രമം വേണ്ടിവരും. ഈ ആഴ്ച്ച നടക്കുന്ന ലീഗ് മത്സരത്തില്‍ അരങ്ങേറാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ താരം. പരിക്ക് സാരമുള്ളതല്ലെന്ന്് ക്ലബ് പരിശീലകന്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച്ചയാണ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ക്ലബുമായ കരാറൊപ്പിട്ടത്. ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര്‍ എന്ന നേട്ടമാണ് ജിങ്കാനെ കാത്തിരിക്കുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ള ടീമുകളുടെ പ്രതിരോധ കുന്തമുനായായിരുന്നു താരം. ബ്ലാസ്റ്റേഴ്‌സിനൊപ്പം രണ്ട് തവണ റണ്ണേഴ്‌സപ്പായിരുന്നു. ആറ് വര്‍ഷത്തെ ബ്ലാസ്റ്റേഴ്‌സ് കരിയറിന് ശേഷം 2020ലാണ് താരം എടികെ മോഹന്‍ ബഗാനിലെത്തിയത്.

യൂറോപ്പില്‍ പന്തുതട്ടാന്‍ വൈകിയതിനെ കുറിച്ചും ജിങ്കാന്‍ കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. ''യൂറോപ്പില്‍ കളിക്കുകയെന്നത് എന്റെ ആഗ്രഹമായിരുന്നു. ഇവിടെയിരുന്ന് എല്ലാ യുവതാരങ്ങളോടും യൂറോപ്പില്‍ വരണമെന്ന് ഞാന്‍ പറയില്ല. 20 തുടക്കത്തില്‍ എനിക്ക് യൂറോപ്പിലേക്ക് ശ്രമിക്കാമായിരുന്നു. എന്നാന്‍ ഞാന് ശ്രമിക്കാതിരുന്നത് എനിക്ക് മറ്റു ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്.

ഓരോരുത്തര്‍ക്കും വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടാവും. എനിക്കിപ്പോഴാണ് ശരിയായ തീരൂമാനമെടുക്കാന്‍ തോന്നിയത്. അതുകൊണ്ട് യൂറോപ്പിലേക്ക് പോകുന്നു.'' ജിങ്കാന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios