മലപ്പുറം എഫ്‌സിക്കൊപ്പം ഇനി സഞ്ജു സാംസണും! വിജയത്തിന് പിന്നാലെ ടീമിന് സന്തോഷ വാര്‍ത്ത
മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജോണ്‍ ചാള്‍സ് ഗ്രിഗറിയാണ് ടീമിന്റെ മുഖ്യപരീശിലകന്‍.
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ സാന്നിധ്യമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും. മലപ്പുറം എഫ് സിയുടെ ഓഹരികള്‍ സ്വന്തമാക്കിയാണ് സഞ്ജു സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നത്. മലപ്പുറം എഫ് സി ടീം അധികൃതര്‍ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സഞ്ജു മലപ്പുറം എഫ്‌സിക്കൊപ്പം ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ടീമുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സഞ്ജു ക്ലബ് അധികൃതരെ അറിയിക്കുയും ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജോണ്‍ ചാള്‍സ് ഗ്രിഗറിയാണ് ടീമിന്റെ മുഖ്യപരീശിലകന്‍. മുന്‍ ദേശീയ താരം അനസ് എടത്തൊടിക ഉള്‍പ്പടെയുള്ള താരനിരയാണ് മലപ്പുറം എഫ് സിക്കുള്ളത്. എന്തായാലും സഞ്ജുവിനെ പോലൊരു ഇന്ത്യന്‍ താരത്തിന്റെ സാന്നിധ്യം ക്ലബിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് ഉറപ്പാണ്. പോസ്റ്റ് കാണാം...