മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫൈനല്‍ യോഗ്യത തേടി കേരളം ഇറങ്ങിയിരിക്കുന്നത്

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) ഫുട്ബോള്‍ സെമിയില്‍ കർണാടകയ്‍ക്കെതിരെ (Kerala vs Karnataka) കേരളത്തിന്‍റെ ഗോള്‍മഴ. ആദ്യപകുതിയില്‍ 4-1ന് കേരളം ലീഡ് ചെയ്യുകയാണ്. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കില്‍ സൂപ്പർസബ് ജസിന്‍റെ ഹാട്രിക്കടക്കം നാല് ഗോള്‍ മടക്കി കേരളം തിരിച്ചുവരികയായിരുന്നു. ഷിഖിലാണ് മറ്റൊരു ഗോള്‍ നേടിയത്. 

30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തിറങ്ങിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കി. 34, 41, 44 മിനുറ്റുകളില്‍ വലകുലുക്കി. ആദ്യ മിനുറ്റുകളില്‍ അവസരങ്ങള്‍ കളഞ്ഞുകിളിച്ച ശേഷം കാണികളെ ത്രസിപ്പിച്ച് തിരിച്ചുവരികയായിരുന്നു കേരള ഫുട്ബോള്‍ ടീം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ഫൈനല്‍ യോഗ്യത തേടി കേരളം ഇറങ്ങിയിരിക്കുന്നത്. 

Scroll to load tweet…

Santosh Trophy : പയ്യനാട് പുല്‍ച്ചാടിക്ക് പോലും ഇടമില്ല; ഗ്യാലറി നേരത്തെ നിറഞ്ഞു, ഇനി സെമി പോരാട്ടം