Asianet News MalayalamAsianet News Malayalam

Santosh Trophy : 'മുത്താണേ മുത്താണേ ബിനോ ജോർജ് മുത്താണേ'; ആശാന് അഭിനന്ദനപ്രവാഹവുമായി ആരാധകർ- വീഡിയോ

മുത്താണേ മുത്താണേ ബിനോ ജോർജ് മുത്താണേ എന്ന ചാന്‍റോടെയായിരുന്നു കേരളത്തിന്‍റെ ആശാന് മലപ്പുറത്തെ ആരാധകരുടെ സ്വീകരണവും അഭിനന്ദനവും

Santosh Trophy 2022 Watch football fans congratulate Kerala Football Team coach Bino George after semi final victory over Karnataka
Author
Manjeri, First Published Apr 29, 2022, 7:55 AM IST

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ (Santosh Trophy 2022) കേരളം (Kerala Football Team) ഫൈനലിലെത്തിയതിന്‍റെ ക്രഡിറ്റ് ഒരാള്‍ക്ക് മാത്രമാണ്. സെമിയില്‍ കർണാടകയ്ക്കെതിരെ ആദ്യ മിനുറ്റുകളില്‍ ഗോള്‍ നേടാന്‍ വിഷമിച്ച കേരളത്തിനായി 30-ാം മിനുറ്റില്‍ സൂപ്പർസബായി ജസിനെ (Jesin TK) ഇറക്കി കോച്ച് ബിനോ ജോർജ് (Bino George) മത്സരം കേരളത്തിന്‍റേതാക്കി മാറ്റുകയായിരുന്നു. ബിനോയുടെ പ്ലാന്‍ നടപ്പാക്കി അഞ്ച് ഗോളുമായി ജസിന്‍ മത്സരം കയ്യടക്കിയപ്പോള്‍ മത്സരശേഷം പരിശീലകനെ ആരാധകർ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. 

കർണാടകയെ ഏഴടിയില്‍ വീഴ്ത്തിയ ശേഷം പയ്യനാട് സ്റ്റേഡിയത്തിന് പുറത്തെത്തിയ കേരള പരിശീലകന്‍ ബിനോ ജോർജിനെ ആലിംഗനം ചെയ്തു കാണികള്‍. മുത്താണേ മുത്താണേ ബിനോ ജോർജ് മുത്താണേ എന്ന ചാന്‍റോടെയായിരുന്നു കേരളത്തിന്‍റെ ആശാന് മലപ്പുറത്തെ ആരാധകരുടെ സ്വീകരണവും അഭിനന്ദനവും. 

"

ഏഴഴകോടെ കേരളം ഫൈനലിന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 15-ാം ഫൈനലിനാണ് കേരളം യോഗ്യരായത്. സെമിയില്‍ മൂന്നിന് എതിരെ ഏഴ് ഗോളുകള്‍ക്ക് കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. ജസിന്‍റെ അഞ്ചടിക്ക് പുറമെ ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും. 

ജസിന്‍ അഞ്ചടി, കർണാടക തലകുത്തി വീണു

കളി തുടങ്ങി തുടക്കത്തിൽ തന്നെ നിരവധി ഗോളവസരങ്ങൾ ലഭിച്ചപ്പോൾ കേരളത്തിന് ഫിനിഷിംഗ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ബിനോ ജോർജ് പുതിയ പരീക്ഷണത്തിന് മുതിർന്നു. ഫിനിഷൻ ജസിനെ ഗ്രൗണ്ടിലിറക്കി. 29-ാം മിനുട്ടിൽ എം വിഘ്‌നേഷിനെ പിൻവലിച്ചാണ് ജസിനെ ഗ്രൗണ്ടിലെത്തിച്ചത്. ബിനോ ജോർജിന് പിഴച്ചില്ല. ഗ്രൗണ്ടിൽ നിറഞ്ഞാടിയ ജസിൻ 35-ാം മിനുട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. തുടന്ന് ഒമ്പത് മിനുട്ടിൽ മൂന്ന് ഗോളിട്ടു. രണ്ടാം പകുതിയിലും ജസിന്റെ നിറഞ്ഞാട്ടമായിരുന്നു. ഒമ്പത് മിനിട്ടിനുള്ളിൽ ഹാട്രിക് ഗോളിട്ട ജസിൻ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായാണ് കളം വിട്ടത്.

Santosh Trophy : ജസിന് അഞ്ച് ഗോള്‍! 'ഏഴഴകോടെ' കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Follow Us:
Download App:
  • android
  • ios