ആദ്യപകുതിയിൽ കേരളം ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി പ്രതീക്ഷ കൈവിടാതെ കേരളം. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ മഹാരാഷ്ട്രക്കെതിരെ രണ്ടാം പകുതിയിൽ തിരിച്ചടിച്ച് കേരളം 4-4ന് സമനില നേടി. ആദ്യപകുതിയിൽ കേരളം ഒന്നിനെതിരെ നാല് ഗോളിന് പിന്നിലായിരുന്നു. രണ്ടാം പകുതിയിൽ മൂന്ന് ഗോൾ മടക്കി സമനില കേരളം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ്, നിജോ, അര്‍ജുൻ, ജിജോ ജോസഫ് എന്നിവരാണ് ഗോൾ നേടിയത്.
ആറ് ടീമുകളുള്ള ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ നാല് പോയിന്‍റുമായി കേരളം നാലാം സ്ഥാനത്താണ്. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ കേരളത്തിന് സെമി പ്രതീക്ഷയുണ്ട്. കർണാടകയും പഞ്ചാബും ഏഴ് പോയിന്‍റുമായി ഒന്നും രണ്ടും സ്ഥാനത്ത്. നാല് പോയിന്‍റുള്ള ഒഡിഷ മൂന്നാം സ്ഥാനത്ത്. ഒഡിഷ, പഞ്ചാബ് ടീമുകളെയാണ് കേരളം ഇനി നേരിടേണ്ടത്.
മെസിയെയും നെയ്മറെയും കൈവിടാനൊരുങ്ങി പി എസ് ജി, ചാമ്പ്യന്‍സ് ലീഗ് നിര്‍ണായകം
