നാല് മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്‍റാണ് ഉള്ളത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിപ്പോഴും സമനിലയിലായതിനാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയുടെ സെമി പ്രവേശം. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ കേരളമാണ് കര്‍ണാകത്തിന്‍റെ എതിരാളി. 

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ ഗോളില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍ നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാല്‌ ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. വൈകീട്ട് നാലിന് മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടകയ്ക്ക് സെമി ഫൈനല്‍ സാധ്യത തെളിഞ്ഞു വന്നത്.

നാല് മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്‍റാണ് ഉള്ളത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിപ്പോഴും സമനിലയിലായതിനാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയുടെ സെമി പ്രവേശം. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ കേരളമാണ് കര്‍ണാകത്തിന്‍റെ എതിരാളി.

ആദ്യ പകുതി

വലിയ വിജയം മനസ്സില്‍ ഉറപ്പിച്ചാണ് കര്‍ണാടക നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെതിരെ ഇറങ്ങിയത്. ആദ്യ മിനുട്ടുകളില്‍ തന്നെ അതിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. നാലാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് ആദ്യ അവസരം ലഭിച്ചു. പ്രശാന്ത് കലിങ്ക നല്‍കിയ കോര്‍ണര്‍ മലയാളി താരം സിജുവിന്‍റെ ഹെഡിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. പിന്നീട് മിനുട്ടുകള്‍ ഇടവിട്ട് ഗുജറാത്ത് ഗോള്‍മുഖത്തേക്ക് കര്‍ണാടക അറ്റാകിംഗ് അഴിച്ചുവിട്ടു. 12 ാം മിനുട്ടില്‍ കര്‍ണാടക ലീഡ് എടുത്തു. ബോക്‌സിന് പുറത്തുനിന്ന് ബാക് ഹെഡറിലൂടെ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച സുധീര്‍ കൊട്ടികല പവര്‍ഫുള്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

15 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് അവസരം. കോര്‍ണര്‍കിക്കില്‍ നിന്ന് ലഭിച്ച അവസരം വലത് വിങ്ങില്‍ നിന്ന് മലയാളി താരം ബാവു നിഷാദ് എടുത്ത കിക്ക് ഗോള്‍ബാറിന്റെ തലോടി പുറത്തേക്ക്. 24 ാം മിനുട്ടില്‍ ഗുജറാത്തിന് ഒറ്റപ്പെട്ട ഒരു അവസരം ലഭിച്ചെങ്കിലും കര്‍ണാടകന്‍ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല. 28 ാം മിനുട്ടില്‍ കര്‍ണാടക ലീഡ് രണ്ടാക്കി. മധ്യനിരയില്‍ നിന്ന് ഇടതു വിങ്ങിലേക്ക് ഉയര്‍ത്തി നല്‍കി പാസ് സ്വീകരിച്ച കമലേഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിന് പുറത്തുനിന്ന് ഒരു ഉഗ്രന്‍ കേര്‍വ് ഷോട്ടിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

അടുത്ത മിനുട്ടില്‍ തന്നെ ലീഡ് നാലാക്കി ഉയര്‍ത്തി. വലതു വിങ്ങില്‍ നിന്ന് മലയാളി താരം ബാവു നിഷാദ് നല്‍കിയ പാസില്‍ ബോക്‌സില്‍ നിലയുറപ്പിച്ചിരുന്നു സുധീര്‍ കൊട്ടികല മനോഹരമായ ടാപിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 34 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് ലീഡ് നാലാക്കാന്‍ അവസരം ലഭിച്ചു. വിങ്ങിലൂടെ മുന്നേറി കമലേഷ് അടുത്ത ഷോട്ട് ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മല്‍ തട്ടിയകറ്റി. തുടര്‍ന്നു കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 60 ാം മിനുട്ടില്‍ കര്‍ണാടക ലക്ഷ്യം കണ്ടു. ഗുജറാത്ത് മധ്യനിര വരുത്തിയ പിഴവില്‍ നിന്ന് അധിവേഗം ഗുജറാത്ത് ഗോള്‍മുഖത്തേക്ക് കുതിച്ച കര്‍ണാടക ഇടതു വിങ്ങില്‍ നിന്ന് കമലേഷ് നല്‍കി പാസില്‍ മഗേഷ് സെല്‍വയുടെ വകയായിരുന്നു ഗോള്‍. 64 ാം മിനുട്ടില്‍ വീണ്ടും കമലേഷ് ഗോളവസരം ഉണ്ടാക്കി നല്‍കിയെങ്കിലും കര്‍ണാടക താരങ്ങള്‍ക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.