കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ കൊച്ചിയില്‍ പ്രഖ്യാപിച്ചു. ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന 20 അംഗ ടീമിനെ ഗോള്‍കീപ്പര്‍ മിഥുന്‍ വി ആണ് നയിക്കുന്നത്. ഏഴ് അണ്ടര്‍ 21 താരങ്ങള്‍ അടങ്ങുന്നതാണ് കേരള ടീം. ആറ് പേരെ റിസര്‍വ് താരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച രണ്ട് താരങ്ങള്‍ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. 

കേരള സന്തോഷ് ട്രോഫി ടീം

മിഥുന്‍ വി(നായകന്‍), സച്ചിൻ എസ് സുരേഷ്(അണ്ടര്‍ 21), അജിൻ ടോം(അണ്ടര്‍ 21), അലക്സ് സജി(അണ്ടര്‍ 21), റോഷൻ വി ജിജി(അണ്ടര്‍ 21), ഹൃഷിദത്ത്(അണ്ടര്‍ 21), വിഷ്ണു(അണ്ടര്‍21), എമിൽ ബെന്നി(അണ്ടര്‍ 21), വിബിൻ തോമസ്, സഞ്ജു. ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം.എസ്

റിസര്‍വ് താരങ്ങള്‍

രാഹുല്‍ മുരളി, സഫ്‌വാന്‍, നാസര്‍ പി എ, അഭിഷേക് വി നായര്‍, വിഗ്‌നേഷ്, മുഹമ്മദ് അസ്‌ഹര്‍

ബിനോ ജോര്‍ജിന്‍റെ കീഴില്‍ ആഴ്‌ചകളായി നടക്കുന്ന പരിശീലന ക്യാംപിനൊടുവിലാണ് ടീം പ്രഖ്യാപനം. യോഗ്യതാ റൗണ്ടിൽ കേരളത്തിന്‍റെ എതിരാളികള്‍ തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ്. അടുത്ത മാസം അഞ്ചിന് തമിഴ്‌നാടിനെയും ഒന്‍പതിന് ആന്ധ്രയെയും കേരളം നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ കേരളം യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു.