നിജോ ഗിൽബർട്ട്, വിഘ്നേഷ്, നരേഷ് തുടങ്ങിയവർ ഫോം നിലനിർത്തുമ്പോൾ ബീഹാറിനെതിരെയും മികച്ച വിജയമാണ് കേരളം പ്രതീക്ഷിക്കുന്നത്. ആദ്യ കളിയിൽ ബീഹാർ ജമ്മു കശ്മീരിനോട് തോറ്റിരുന്നു

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കേരളം ഇന്ന് ബീഹാറിനെ നേരിടും. രാജസ്ഥാനെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം മത്സരത്തിന് ഇറക്കുന്നത്. തുടക്കം മിന്നുന്നതാക്കിയതിന്റെ ഊർജ്ജത്തിലാണ് കേരള ടീം. ഏഴ് ഗോളിന് രാജസ്ഥാനെ ആദ്യ കളിയിൽ തന്നെ കേരളം തകർത്ത് വിട്ടിരുന്നു. ആക്രമണത്തിനൊപ്പം പ്രതിരോധവും തീർക്കുന്ന ശൈലിയാണ് കേരളം രാജസ്ഥാനെതിരെ സ്വീകരിച്ചത്. അത് ഫലം കാണുകയായിരുന്നു.

നിജോ ഗിൽബർട്ട്, വിഘ്നേഷ്, നരേഷ് തുടങ്ങിയവർ ഫോം നിലനിർത്തുമ്പോൾ ബീഹാറിനെതിരെയും മികച്ച വിജയമാണ് കേരളം പ്രതീക്ഷിക്കുന്നത്. ആദ്യ കളിയിൽ ബീഹാർ ജമ്മു കശ്മീരിനോട് തോറ്റിരുന്നു. നിലവിൽ കേരളമാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ബീഹാറിന് പുറമെ ആന്ധ്രാപ്രദേശ്, മിസോറാം, ജമ്മു കശ്മീർ എന്നീ ടീമുകളുമായാണ് കേരളത്തിന് ഇനി മത്സരമുള്ളത്. മിസോറാമും ജമ്മു കശ്മീരുമാണ് ഇതിൽ കരുത്തർ. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് കേരളം. 

സന്തോഷ് ട്രോഫി കേരള ടീം

ഗോളിമാര്‍: വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)

പ്രതിരോധം: എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)

മധ്യനിര: ഋഷിദത്ത് (തൃശൂർ)‌, എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.