ഫൈനലിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് കിട്ടാതെ പോലും മത്സരാവേശവുമായി പയ്യനാട് സ്റ്റേഡിയം പരിസരത്ത് ഇപ്പോഴുമുള്ളത്.

മലപ്പുറം: സന്തോഷ് ട്രോഫി(Santosh Trophy) ഫുട്ബോളില്‍ കേരളവും പശ്ചിമ ബംഗാളും തമ്മിലുള്ള കിരീടപ്പോരാട്ടത്തിന് സ്റ്റേഡിയം നിറഞ്ഞൊഴുകി കാണികള്‍. കിക്കോഫിന് നാലു മണിക്കൂര്‍ മുമ്പെ 30000 പേരെ ഉള്‍ക്കൊള്ളാവുന്ന മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. മത്സരത്തിന് നാലു മണിക്കൂര്‍ മുമ്പെ സ്റ്റേഡിയം നിറക്കാന്‍തക്ക ആവേശമുള്ള ആരാധകരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു നിറഞ്ഞ സ്റ്റേഡിയത്തിന്‍റെ ദൃശ്യം പങ്കുവെച്ച് പ്രമുഖ ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോം ട്വീറ്റ് ചെയ്തത്.

ഫൈനലിനുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് കിട്ടാതെ പോലും മത്സരാവേശവുമായി പയ്യനാട് സ്റ്റേഡിയം പരിസരത്ത് ഇപ്പോഴുമുള്ളത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…