ഗ്രൗണ്ടില്‍ നിന്ന് സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയ ഷഹ്റാനിയെ ഉടന്‍ ഹമദ് മെഡിക്കല്‍ സിറ്റിയിലെത്തിച്ചിരുന്നു. അവിടെ ഷഹ്റാനിയെ വിദ്ഗ്ധ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. തനിക്കിപ്പോള്‍ അരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അതിവേഗം സുഖം പ്രാപിക്കുകയാണെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഷഹ്റാനി നേരത്തെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
റിയാദ്: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്‍റീനക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ സൗദി ഗോള്‍കീപ്പര്‍ മൊഹമ്മദ് അല്‍ ഒവൈസുമായി കൂട്ടിയിടിച്ച് നെഞ്ചിനും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ യാസിര്‍ അൽ ഷഹ്‌റാനിയെ വിദഗ്ധ ചികിത്സക്കായി റിയാദിലെത്തിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ സിറ്റിയില്‍നിന്ന് ബുധനാഴ്ച രാവിലെ റിയാദിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലെത്തിച്ച ഷഹ്റാനിയെ അടിയന്ത്ര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും സൗദി ഫുട്‌ബോള്‍ ടീം ട്വീറ്റ് ചെയ്തു.

ഇന്നലെ അര്‍ജന്‍റീനക്കെതിരായ മത്സരത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ അര്‍ജന്‍റീനയുടെ ക്രോസ് തട്ടിയകറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോള്‍കീപ്പര്‍ മൊഹമ്മദ് അല്‍ ഒവൈസുമായി അൽ ഷഹ്‌റാനിക്ക് ഗുരുതര പരിക്കേറ്റത്. ഒവൈസിയുടെ കാല്‍മുട്ട് ഷഹ്റാനിയുടെ മുഖത്തിടിക്കുകയായിരുന്നു.
ഒച്ചോവ, ഉവൈസി, ജിറൂഡ്, പക്ഷെ ഇന്നലത്തെ താരത്തിനുള്ള കുതിരപ്പവന്‍ ഇവനാണ്
ഗ്രൗണ്ടില്‍ നിന്ന് സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയ ഷഹ്റാനിയെ ഉടന്‍ ഹമദ് മെഡിക്കല്‍ സിറ്റിയിലെത്തിച്ചിരുന്നു. അവിടെ ഷഹ്റാനിയെ വിദ്ഗ്ധ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. തനിക്കിപ്പോള്‍ അരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അതിവേഗം സുഖം പ്രാപിക്കുകയാണെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഷഹ്റാനി നേരത്തെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. അര്‍ജന്‍റീനക്കെതിരായ വിജയത്തില്‍ രാജ്യത്തെ അഭിനന്ദിക്കുന്നുവെന്നും നിങ്ങള്‍ അര്‍ഹിച്ച വിജയമാണിതെന്നും ഷഹ്റാനി പറഞ്ഞിരുന്നു.
സി ഗ്രൂപ്പില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്‍റീനയെ മുട്ടുകുത്തിച്ചത്. ലിയോണല്‍ മെസിയുടെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്കാണ് സൗദി അട്ടിമറിച്ചത്. പരാജയമറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്‍റീനയുടെ അപരാജിത കുതിപ്പിന് കൂടിയാണ് ഇതോടെ അന്ത്യമായത്.
