ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി ആദ്യ സെമിഫൈനലിൽ എഫ് സി ഗോവയെ നേരിടും. രാത്രി എട്ടരയ്ക്ക് ഭുവനേശ്വറിലാണ് മത്സരം. 

ഭുവനേശ്വര്‍: സൂപ്പർ കപ്പ് ഫുട്ബോളിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി ആദ്യ സെമിഫൈനലിൽ എഫ് സി ഗോവയെ നേരിടും. രാത്രി എട്ടരയ്ക്ക് ഭുവനേശ്വറിലാണ് മത്സരം. 

ഐ എസ് എൽ ചാമ്പ്യൻമാരായ ബെംഗളൂരു എഫ് സിയെ വീഴ്ത്തിയാണ് ചെന്നൈ സിറ്റി ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ചെന്നൈയുടെ ജയം. 

Scroll to load tweet…

ജംഷെഡ്‌പൂരിനെ മൂന്നിനെതിരെ നാല് ഗോളിന് തോൽപിച്ചാണ് ഗോവ ഫൈനലിൽ എത്തിയത്. ചെന്നൈയിന്‍ എഫ് സി രണ്ടാം സെമിയിൽ നാളെ എടികെയെ നേരിടും. ശനിയാഴ്ചയാണ് ഫൈനൽ.