Asianet News MalayalamAsianet News Malayalam

ബാഴ്‌സയില്‍ മെസി- അഗ്യൂറോ ഒന്നിക്കുന്നു; പ്രഖ്യാപനം ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം

ചാംപ്യന്‍സ് ലീഗ് ജയിച്ചാല്‍ ബോണസ് നല്‍കുന്ന വിധത്തിലാണ് അഗ്യൂറോയുമായുള്ള ബാഴ്‌സയുടെ കരാര്‍. എന്നാല്‍ സിറ്റിയില്‍ ലഭിച്ചതിനേക്കാല്‍ കുറഞ്ഞ വേതനമാണ് അഗ്യൂറോയ്ക്ക് ലഭിക്കുക.
 

Sergion Aguero will Join Barcelona after UEFA Champions League
Author
Barcelona, First Published May 22, 2021, 7:50 PM IST

ബാഴ്‌സലോണ: മാഞ്ചസ്റ്റല്‍ സിറ്റി വിടുന്ന അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ബാഴ്‌സലോണയുമായി കരാര്‍ ഒപ്പുവെച്ചു. ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം പ്രഖ്യാപനമുണ്ടാവും. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് അഗ്യൂറോ ഒപ്പുവച്ചതെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. 

ചാംപ്യന്‍സ് ലീഗ് ജയിച്ചാല്‍ ബോണസ് നല്‍കുന്ന വിധത്തിലാണ് അഗ്യൂറോയുമായുള്ള ബാഴ്‌സയുടെ കരാര്‍. എന്നാല്‍ സിറ്റിയില്‍ ലഭിച്ചതിനേക്കാല്‍ കുറഞ്ഞ വേതനമാണ് അഗ്യൂറോയ്ക്ക് ലഭിക്കുക. ദീര്‍ഘകാലത്തെ പരിക്കിന് ശേഷം അഗ്യൂറോ സിറ്റി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ താരത്തിന് സാധിച്ചിട്ടില്ല. താരം ഫിറ്റ്‌നെസ് വീണ്ടെടുത്തില്ലെന്നും വാര്‍ത്തകളുണ്ട്. ചാംപ്യന്‍സ് ലീഗ് ഫൈനലിര്‍ ചെല്‍സിയെ നേരിടുന്നതിന് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 

അണ്ടര്‍ 19 തലം തൊട്ട് മെസിയുടെ അടുത്ത കൂട്ടുകാരനാണ് അഗ്യൂറോ. ഇതോടെ ക്ലബ് തലത്തിലും മെസി- അഗ്യൂറോ ദ്വയം ഒരുമിച്ചെത്തുന്നത് കാണാന്‍ സാധിക്കും. അഗ്യൂറോയ്ക്ക് പിന്നാലെ മെംഫിസ് ഡിപായെയും ബാഴ്‌സലോണ സ്വന്തമാക്കും. അഗ്യൂറോയ്ക്ക് പിന്നാലെ ഒളിംപിക് ലിയോണിന്റെ ഡച്ച് ഫോര്‍വേഡ് മെഫിംസ് ഡിപെയും ബാഴ്‌സയിലെത്തുമെന്ന് റൊമാനോ ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios