51 പോയിന്റുമായി റോമ ലീഗിൽ അഞ്ചാം സ്ഥാനത്ത്. ഹെന്‍റിക്കും ജോര്‍ദാനുമാണ് റോമയുടെ ഗോളുകള്‍ നേടിയത്.

റോം: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എ എസ് റോമയ്ക്ക് ജയം. റോമ ഒന്നിനെതിരെ രണ്ട് ഗോളിന് പാർമയെ തോൽപിച്ചു. 51 പോയിന്റുമായി റോമ ലീഗിൽ അഞ്ചാം സ്ഥാനത്ത്. ഹെന്‍റിക്കും ജോര്‍ദാനുമാണ് റോമയുടെ ഗോളുകള്‍ നേടിയത്. 

Scroll to load tweet…

അതേസമയം ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാന് സമനിലക്കുരുക്ക്. വെറോണയാണ് ഇന്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമും രണ്ടുഗോൾ വീതം നേടി. ഫ്രെഡറിക്കോയുടെ സെൽഫ് ഗോളാണ് ഇന്ററിന് തിരിച്ചടിയായത്. 65 പോയിന്റുമായി ഇന്റർ ലീഗിൽ നാലാം സ്ഥാനത്താണ്. 

Scroll to load tweet…

പ്രീമിയര്‍ ലീഗില്‍ ഗംഭീര ജയവുമായി യുണൈറ്റഡ്; റെക്കോര്‍ഡ്