ടൂറിന്‍: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. യുവന്‍റസ് രാത്രി 9.30ന് എ സി മിലാനെ നേരിടും. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. സൂപ്പർതാരം പരുക്കേറ്റ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാവും യുവന്‍റസ് കളിക്കുക. 

സെർബിയക്കെതിരെ പോർച്ചുഗലിനായി കളിക്കവേയാണ് റൊണാൾഡോയ്ക്ക് പരുക്കേറ്റത്. അയാക്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി റൊണാൾഡോയ്ക്ക് വിശ്രമം നൽകുകയാണെന്ന് യുവന്‍റസ് കോച്ച് അറിയിച്ചു. ഈമാസം പത്തിനാണ് യുവന്‍റസ്- അയാക്‌സ് ചാമ്പ്യൻസ് ലീഗ് പോരാട്ടം. 

സീരി എയില്‍ 30 കളിയിൽ 81 പോയിന്‍റുമായി കിരീടത്തിലേക്ക് കുതിക്കുകയാണ് യുവന്‍റസ്. 52 പോയിന്‍റുള്ള മിലാൻ നാലാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ പാർമ വൈകിട്ട് ആറരയ്ക്ക് ടോറിനോയെ നേരിടും.