ജെനോവയാണ് എതിരില്ലാത്ത രണ്ട് ഗോളിന് വമ്പന്‍മാരെ തറപറ്റിച്ചത്. ജെനോവയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം.
ജെനോവ: ഇറ്റാലിയന്‍ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ യുവന്‍റസിന് സീസണിലെ ആദ്യ തോല്‍വി. ജെനോവയാണ് എതിരില്ലാത്ത രണ്ട് ഗോളിന് വമ്പന്‍മാരെ തറപറ്റിച്ചത്. ജെനോവയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ലീഗിൽ കിരീടത്തിന് അടുത്തെത്തിയ യുവന്‍റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് വിശ്രമം നല്‍കുകയായിരുന്നു.
അത്‍ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ വീരോചിത ജയത്തിന്‍റെ ആത്മവിശ്വാസവുമായി മൈതാനത്തിറങ്ങിയ യുവന്‍റസിനെസിനെതിരെ രണ്ടാം പകുതിയിലായിരുന്നു ജെനോവയുടെ ഗോളുകള്‍. 72-ാം മിനുറ്റില്‍ സ്റ്റെഫാനോ ലക്ഷ്യം കണ്ടപ്പോള്‍ 81-ാം മിനുറ്റില്‍ ഗൊരന്‍ പട്ടിക പൂര്‍ത്തിയാക്കി. 28 കളിയില്‍ 75 പോയിന്‍റുള്ള യുവന്‍റസ് പോയിന്‍റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. ജെനോവ 12-ാം സ്ഥാനത്താണ്.
