സമനിലപോലും യുവന്‍റസിനെ ചാമ്പ്യന്‍മാരാക്കും എന്നതിനാല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം

ഫെരാര: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ കിരീടം ഉറപ്പിക്കാന്‍ യുവന്‍റസ് ഇന്നിറങ്ങുന്നു. സ്‌പാലിനെതിരെ ഒരു പോയിന്‍റ് നേടിയാല്‍ ആറ് മത്സരം ശേഷിക്കേ യുവന്‍റസിന് കിരീടം സ്വന്തമാക്കാം. സമനിലപോലും യുവന്‍റസിനെ ചാമ്പ്യന്‍മാരാക്കും എന്നതിനാല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കുമെന്ന് യുവന്‍റസ് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

Scroll to load tweet…

വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. 31 കളിയില്‍ 84 പോയിന്‍റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് യുവന്‍റസ്. രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയെക്കാള്‍ ഇരുപത് പോയിന്‍റിന്‍റെ ലീഡുണ്ട് മാസിമിലിയാനോ അലേഗ്രിയുടെ സംഘത്തിന്. 

Scroll to load tweet…