റോം:    കൊവിഡ് ഏറെ നാശം വിതച്ച ഇറ്റലിയില്‍ സീരി എ മത്സരങ്ങള്‍ റദ്ദാക്കും. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. സീരീ എ സീസണും പാതിവഴിയില്‍ വേണ്ടെന്നുവെയ്ക്കാനുള്ള ആലോചനകള്‍ ഇറ്റാലിയന്‍ ഫുട്ബോളേഴ്സ് അസോസിയേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം എഐസി പ്രസിഡന്റ് ഡാമിയാനോ ടോമസി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തും. നിലവില്‍ ഏപ്രില്‍ മൂന്നുവരെയാണ് സീരീ എ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

12 മത്സരങ്ങളാണ് ഇനി ലീഗില്‍ ബാക്കിയുള്ളത്. യുവന്റസാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 63 പോയിന്റാണ് അവര്‍ക്കുള്ളത്.  ലാസിയോ രണ്ടാം സ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസമാണുള്ളത്. അതുകൊണ്ടുതന്നെ ലീഗില്‍ ജേതാക്കളെ പ്രഖ്യാപിച്ചേക്കില്ല.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടോക്കോയി ഒളിംപിക്‌സ്്, യൂറോ കപ്പ്, കോപ അമേരിക്ക തുടങ്ങിയ ടൂര്‍ണമെന്റുകള്‍ അടുത്തവര്‍ഷത്തേക്ക നീട്ടിവച്ചിരുന്നു. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്, ലാ ലിഗ, ബുണ്ടസ്‌ലിഗ, ഫ്രഞ്ച് ലീഗ് എന്നിവയെല്ലാം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.