സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന്റെ ആറാം കിരീടമാണിത്. അഞ്ച് തവണ സര്‍വീസസ് റണ്ണറപ്പായി.
ചണ്ഡീഗഡ്: സന്തോഷ് ട്രോഫി കിരീടം സർവീസസിന്. ഫൈനലിൽ ആതിഥേയരായ പഞ്ചാബിനെ ഒരു ഗോളിന് കീഴടക്കിയാണ് ഒരിടവേളക്കുശേഷം സർവീസസ് വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 61ആം മിനുട്ടിൽ ബികാഷ് താപയാണ് സർവീസസിനായി വിജയഗോൾ നേടിയത്. ലാലാകിമ കൊടുത്ത പാസിൽ നിന്നായിരുന്നു ബികാഷിന്റെ ഗോൾ.
ഗോള്‍ വീണശേഷം പഞ്ചാബ് സമനിലക്കായി പൊരുതിക്കളിച്ചെങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന്റെ ആറാം കിരീടമാണിത്. അഞ്ച് തവണ സര്‍വീസസ് റണ്ണറപ്പായി.
സെമിയിൽ കർണാടകയെ മറികടന്നായിരുന്നു സർവീസസ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് എ ചാമ്പ്യന്മാർ കൂടി ആയിരുന്ന സർവീസസ് ഫൈനൽ റൗണ്ടിൽ ഒരു മത്സരം പോലും പരാജയപ്പെട്ടില്ല. ഗോവയെ കീഴടക്കിയാണ് എട്ടുതവണ ചാമ്പ്യന്‍മാരായ പഞ്ചാബ് ഫൈനലില്‍ എത്തിയത്.
