മ്യൂനിച്ച്: യൂറോപ്പ ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി. സ്പാനിഷ് സെവിയ്യക്കെതിരെ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 2-1നായിരുന്നു ഇംഗ്ലീഷ് ക്ലബ് തോറ്റത്. ഇതോടെ സെവിയ്യ സെമിയിലേക്ക് മുന്നേറി. ഇന്ന് നടക്കുന്ന ഇന്റര്‍ മിലാന്‍- ഷക്തര്‍ ഡൊണക്‌സ് മത്സരത്തിലെ വിജയികളെ സെവിയ്യ ഫൈനലില്‍ നേരിടും.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത ശേഷമാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെട്ടത്. ഒമ്പതാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുനൈറ്റഡ് മുന്നിലെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു ബ്രൂണോയുടെ ഗോള്‍. എന്നാല്‍ 15 മിനിറ്റ് മാത്രമാണ് .യുനൈറ്റഡിന്റെ ആഘോഷം നീണ്ടുനിന്നത്. 26ാം മിനിറ്റില്‍ സൂസോ സെവിയ്യയെ ഒപ്പമെത്തിച്ചു. സെര്‍ജിയോ റെഗുല്ലിയന്റെ അസിസ്റ്റില്‍ സൂസോ ഗോള്‍ നേടി. 

ആദ്യ പകുതി ഇങ്ങനെ അവസാനിച്ചു. രണ്ടാം പകുതിയില്‍ മത്സരം പത്ത് മിനിറ്റുകള്‍ക്ക് ശേഷം ലൂക്ക് ഡി യോങ് കളത്തിലേക്ക്. 78ാം മിനിറ്റില്‍ ഡി യോങ്ങിന്റെ കാലില്‍ നിന്ന് വിജയഗോളും പിറന്നു. ജീസസ് നവാസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.