അഫ്ഗാന്‍ ദേശീയ താരമായ ഷരീഷ് കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയെ ഐ ലീഗ് ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

കോഴിക്കോട്: ഈ സീസണില്‍ ഗോകുലം കേരളയെ അഫ്ഗാനിസ്ഥാന്‍ താരം ഷരീഫ് മുഹമ്മദ് നയിക്കും. അഫ്ഗാന്‍ ദേശീയ താരമായ ഷരീഷ് കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയെ ഐ ലീഗ് ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ അഫ്ഗാന്‍താരം ഗോകുലത്തിന് വേണ്ടി പതിനാല് കളിയില്‍ നിന്ന് നാല് ഗോള്‍ നേടി.

ഇറ്റാലിയന്‍ കോച്ച് വിസെന്‍സോയുടെ ഗെയിം പ്ലാനിലെ പ്രധാനതാരമാണ് ഷരീഫ്. ഗോകുലത്തെ കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കുമെന്നും ആരാധകരെനിരാശപ്പെടുത്തില്ലെന്നും ഷരീഫ് പറഞ്ഞു. 

ഡ്യൂറന്‍ഡ് കപ്പിലാണ് പുതിയ നായകന് കീഴില്‍ ഗോകുലം ആദ്യ മത്സരത്തിനിങ്ങുക. ഗ്രൂപ്പ് ഡിയില്‍ അസം റൈഫിള്‍, ആര്‍മി റെഡ്, ഹൈദരാബാദ് എഫ്‌സി എന്നിവരാണ് ഗോകുലത്തിന്റെ എതിരാളികള്‍.