കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് കേരളത്തിലേക്ക്. കേരള യുണൈറ്റഡ് എന്ന പേരിലാവും പുതിയ ക്ലബ് പ്രവർത്തിക്കുക. കോഴിക്കോട് ആസ്ഥാനമായുള്ള ക്വാർട്സ് ക്ലബ് ഏറ്റെടുത്താണ് ഷെഫീൽഡ് യുണൈറ്റഡ് കേരളത്തിൽ എത്തിയിരിക്കുന്നത്.

യുണൈറ്റഡ് വേൾഡ് ഗ്രൂപ്പാണ് കേരള യുണൈറ്റഡിന്‍റെ ഉടമസ്ഥ‍ർ. കേരള യുണൈറ്റഡ് ടീം നിലവിൽ വന്നുവെന്ന് യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ് അറിയിച്ചു. കേരള പ്രീമിയർ ലീഗും ഐ ലീഗ് രണ്ടാം ഡിവിഷനുമാണ് ആദ്യ ലക്ഷ്യം. ടീമിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.

യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ് സ്വന്തമാക്കുന്ന നാലാമത്തെ ടീമാണ് കേരള യുണൈറ്റഡ്. ഷെഫീൽഡ് യുണൈറ്റഡ്, ബെൽജിയം ക്ലബായ ബീർചോട് ക്ലബ്, യു എ ഇ ക്ലബായ അൽ ഹിലാൽ എന്നിവയാണ് യുണൈറ്റഡ് ഗ്രൂപ്പിന്‍റെ കീഴിലുള്ള മറ്റു ക്ലബുകൾ. സൗദി രാജ കുടുംബാംഗമായ അബ്ദുൽ അസീസൽ സൗദ് ആണ് യുണൈറ്റഡ് ഗ്രൂപ്പിന്‍റെ ഉടമ.