ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് ശേഷം സ്പെയിൻ ടീം ആശങ്കയിൽ. മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായ നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും പരിക്കേറ്റു. പിനോയുടെ തോളിനേറ്റ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പിലെ തുടർ മത്സരങ്ങൾ നഷ്ടമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്വാഡലഹാര: ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് പിന്നാലെ സ്‌പെയ്ൻ ക്യാമ്പിൽ ആശങ്ക. മുന്നേറ്റ നിരയിൽ സ്‌പെയിനിന്റെ പ്രധാന താരങ്ങളിൽ രണ്ട് പേരായ നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും ഏട്ടാ പരിക്കാണ് സ്പെയിനിനെ ആശങ്കയിലാഴ്ത്തുന്നത്. പരിക്കിൽ നിന്നും മോചിതനായി എത്തിയ നിക്കോ വില്യംസിന് വീണ്ടും പരിക്കേറ്റത് നോക്കൗട്ടിൽ ടീമിനെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉറുഗ്വായ്യുമായുള്ള മത്സരത്തിനിടെ രണ്ടാം പകുതിയിലായിരുന്നു ഇരുവരും കളിത്തിലിറങ്ങിയത്. തോളെല്ലിനാണ് യെറെമി പിനോയ്ക്ക് പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിനോയുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിനിടെ മൈതാനം വിട്ടുപോയ പിനോയുടെ തുടർന്ന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കാമെന്നും സ്‌പെയിൻ കോച്ച് ഫുവന്തെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്‌പെയ്ൻ നോക്കൗട്ടിലെത്തിയത്. ആദ്യ കളിയിൽ കേപ് വർദെയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം കളിയിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മൂന്ന് കളികളിലും ക്ലീൻ ഷീറ്റ് നേടിയെങ്കിലും സ്‌പെയിനിന്റെ പ്രകടനത്തിൽ ആരാധകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഫെറാൻ ടോറസിന്റെ ഫോമില്ലായ്മ മുന്നേറ്റത്തിൽ ടീമിനെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. കൂടുതൽ ഗോളുകൾ കണ്ടെത്താനും, ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കാനും സ്‌പെയ്ൻ മുന്നേറ്റനിരയ്ക്ക് സാധിക്കാതെ പോകുന്നത് നോക്കൗട്ടിൽ എങ്ങനെയാണ് പ്രതിഫലിക്കാൻ പോകുന്നത് എന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ നിലവിലെ പോയന്റ് നിലയനുസരിച്ച് നോക്കൗട്ടിൽ ഓസ്ട്രിയയായിരിക്കും സ്‌പെയിനിന്റെ എതിരാളികൾ. ഗ്രൂപ്പ് ജെ യിൽ അൾജീരിയയുമായാണ് ഓസ്ട്രിയയുടെ ഇന്നത്തെ മത്സരം. ഗ്രൂപ്പ് ജെയിലെ മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീന ജോർദാനെ നേരിടും.

YouTube video player