ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗളൂരു തോല്‍പ്പിച്ചത്. ശ്രീ കാണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഹോം ടീമിന് ജയം സമ്മാനിച്ചത്.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക് ജയം. എഫ്‌സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബംഗളൂരു തോല്‍പ്പിച്ചത്. ശ്രീ കാണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഹോം ടീമിന് ജയം സമ്മാനിച്ചത്. ഹ്യൂഗോ ബൗമോസിന്റെ വകയായിരുന്നു ഗോവയുടെ ഏകഗോള്‍. 

ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 59 മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ഡിമാസ് ഡെല്‍ഗാഡോയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. ആഘോഷത്തിന് രണ്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. ബൗമോസിന്റെ ഗോളെത്തി. കോറോയുടെ പാസായിരുന്നു ഗോളില്‍ അവസാനിച്ചത്. എന്നാല്‍ ഛേത്രി വീണ്ടും രക്ഷകനായി. മലയാളി താരം ആഷിഖ് കുരുണിയന്റെ പാസില്‍ ഛേത്രി വലകുലുക്കി. കൂടെ ജയവും ബംഗളൂരിനൊപ്പം. 

തോറ്റെങ്കിലും ഗോവ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 11 മത്സരങ്ങളില്‍ 21 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 19 പോയിന്റുള്ള ബംഗളൂരു എഫ്‌സി രണ്ടാമതാണ്. നാളെ മുംബൈ സിറ്റി, എടികെയെ നേരിടും.