ജിദ്ദ: വലൻസിയയെ തോൽപിച്ച് റയൽ മാഡ്രിഡ് സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോൾ ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയലിന്റെ ജയം. ക്രൂസ്(15), ഇസ്‌കോ(39), മോഡ്രിച്ച്(65) എന്നിവർ റയലിനായി ഗോൾ നേടിയപ്പോൾ ഡാനി പരേജോയുടെ വകയായിരുന്നു വലൻസിയയുടെ ആശ്വാസ ഗോൾ.

സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ ഇന്ന് ബാഴ്‌സലോണ ഇറങ്ങും. ശക്തരായ അത്‍‍ലറ്റിക്കോ മാ‍ഡ്രിഡ് ആണ് ബാഴ്‌സയുടെ എതിരാളികള്‍. 24 അംഗ ബാഴ്‌സലോണ ടീമിൽ ലിയോണല്‍ മെസി, ലൂയി സുവാരസ്, അന്‍റോയിന്‍ ഗ്രീസ്‌മാന്‍ എന്നീ പ്രമുഖരുണ്ട്. 

തോൽവിയറിയാതെ തുടര്‍ച്ചയായി 12 മത്സരങ്ങള്‍ക്കൊടുവിലാണ് ബാഴ്‌സ സൗദിയിൽ കളിക്കുന്നത്. ബാഴ്‌സ 13ഉം അത്‌ലറ്റിക്കോ രണ്ടും തവണ വീതം സൂപ്പര്‍ കപ്പ് ജയിച്ചിട്ടുണ്ട്.