ഗോള്‍  രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും. 50 മിനിറ്റില്‍ ബുവേന്‍ഡിയയിലൂടെ വില്ല മുന്നിലെത്തി. 73-ാം മിനിറ്റില്‍ ഡഗ്ലസ് ലൂയിസിലൂടെ രണ്ടാം ഗോളും നേടി. 17 മത്സരങ്ങളില്‍ 30 പോയിന്റുമായി അഞ്ചാമതാണ് ടോട്ടനം.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ ആദ്യ നാലിലെത്താനുള്ള സുവര്‍ണാവസരം നഷ്ടമാക്കി ടോട്ടനം ഹോട്‌സപര്‍. ആസ്റ്റണ്‍ വില്ലയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റത് ടോട്ടനത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. എമിലിയാനോ ബുവേന്‍ഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയുടെ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് ക്രിസ്റ്റ്യന്‍ റൊമേറൊ ടോട്ടനത്തിനൊപ്പം തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നത്. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ലയുടെ സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാനിറങ്ങിയില്ല.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും. 50 മിനിറ്റില്‍ ബുവേന്‍ഡിയയിലൂടെ വില്ല മുന്നിലെത്തി. 73-ാം മിനിറ്റില്‍ ഡഗ്ലസ് ലൂയിസിലൂടെ രണ്ടാം ഗോളും നേടി. 17 മത്സരങ്ങളില്‍ 30 പോയിന്റുമായി അഞ്ചാമതാണ് ടോട്ടനം. ജയിച്ചിരുന്നെങ്കില്‍ 33 പോയിന്റോടെ നാലാമത് എത്താമായിരുന്നു. 17 മത്സരങ്ങളില്‍ 21 പോയിന്റുള്ള ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്. ആഴ്‌സനലാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 16 മത്സരങ്ങളില്‍ 43 പോയിന്റാണ് അവര്‍ക്ക്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍. 

ആഴ്‌സനല്‍ ഇന്നലെ ബ്രൈറ്റണെ തോല്‍പ്പിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ആഴ്‌സനലിന്റെ ജയം. ബുകായോ സാക, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, എഡ്ഡി കെയ്റ്റ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരാണ് ഗണ്ണേഴ്‌സിനായി ഗോളുകള്‍ നേടിയത്. കൗരു മിതോമ, ഇവാന്‍ ഫെര്‍ഗൂസണ്‍ എന്നിവരുടെ വകയായിരുന്നു ബ്രൈറ്റന്റെ ഗോളുകള്‍. 

മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ മത്സരത്തില്‍ എവര്‍ട്ടന്‍ സമനിലയില്‍ പിടിച്ചിരുന്നു. ഇരുപത്തിനാലാം മിനിറ്റില്‍ സിറ്റിയാണ് ആദ്യം ഗോള്‍ നേടിയത് എര്‍ലിംഗ് ഹാലന്‍ഡായിരുന്നു സ്‌കോറര്‍. അറുപത്തിനാലാം മിനിറ്റിലാണ് എവര്‍ട്ടന്‍ സമനില നേടിയത്. 75 ശതമാനം സമയവും കളി നിയന്ത്രിച്ച് 16 ഷോട്ടുകള്‍ തൊടുത്തെങ്കിലും സിറ്റിക്ക് ലീഡുയര്‍ത്തായനായില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിനി കാര്യങ്ങള്‍ എളുമപ്പമാവില്ല; യോ-യോ ടെസ്റ്റ് തിരിച്ചുകൊണ്ടുവന്ന് ബിസിസിഐ