സ്വന്തം മൈതാനത്ത് നടന്ന അവസാന 32 കളികളില്‍ 31ലും ജയം സ്വന്തമാക്കാന്‍ ലിവര്‍പൂളിനായി. 93 ഗോളുകളാണ് ഈ മത്സരങ്ങളില്‍ നിന്നായി ടീം നേടിയത്. ലീഗില്‍ രണ്ടാം സ്ഥാനാത്താണ് ലിവര്‍പൂളിപ്പോള്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. വൂള്‍വ്‌സിനെ എതിരിലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ഇരുപത്തിനാലാം മിനുട്ടില്‍ സൂപ്പര്‍താരം മുഹമ്മദ് സലായാണ് ലിവര്‍പൂളിനായി ആദ്യഗോള്‍ നേടിയത്. 58ആം മിനുറ്റില്‍ ജോര്‍ജിയിനോയും 67ആം മിനുറ്റില്‍ മാറ്റിപ്പും ഗോള്‍ നേടി. 78ആം മിനുറ്റില്‍ വൂള്‍വ്‌സ് പ്രതിരോധതാരം നെല്‍സണ്‍ സെമണ്ടോയുടെ സെല്‍ഫ്‌ഗോളിലൂടെയാണ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായത്. 

സ്വന്തം മൈതാനത്ത് നടന്ന അവസാന 32 കളികളില്‍ 31ലും ജയം സ്വന്തമാക്കാന്‍ ലിവര്‍പൂളിനായി. 93 ഗോളുകളാണ് ഈ മത്സരങ്ങളില്‍ നിന്നായി ടീം നേടിയത്. ലീഗില്‍ രണ്ടാം സ്ഥാനാത്താണ് ലിവര്‍പൂളിപ്പോള്‍. ഒന്നാംസ്ഥാനത്തുള്ള ടോട്ടനത്തിനും ലിവര്‍പൂളിനും 24 പോയിന്റാണ് ഉള്ളത്. ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനം ആഴ്‌സനലിനെ തോല്‍പ്പിച്ചു. 13ാം മിനിറ്റില്‍ സോന്‍ ഹ്യൂംഗ് മിന്നും നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ ഹാരി കെയ്‌നുമാണ് ടോട്ടനത്തിന്റെ ഗോളുകള്‍ നേടിയത്. 

ആദ്യഗോളിന് വഴിയൊരുക്കിയത് കെയ്‌നും രണ്ടാം ഗോളിന് അവസരമൊക്കിയത് സോനുമായിരുന്നു. 11 മത്സരങ്ങളില്‍ 13 പോയിന്റുള്ള ആഴ്‌സണല്‍ ലീഗില്‍ പതിനഞ്ചാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍ല്‍പിച്ചു. 

90ാം മിനിറ്റില്‍ ജെയ്മി വാര്‍ഡി നേടിയ ഗോളാണ് ലെസ്റ്ററിനെ രക്ഷിച്ചത്. ഇരുപത്തിനാലാം മിനിറ്റില്‍ അയോസെ പെരസിലൂടെ ആദ്യ ഗോള്‍ നേടിയതും ലെസ്റ്ററായിരുന്നു. ഇരുപത്തിയാറാം മിനിറ്റില്‍ മക്‌ബേണിയാണ് ഷെഫീല്‍ഡിന്റെ ഗോള്‍ നേടിയത്.