ഒരു മെഷീന്‍ഗണ്‍ കണക്കെ നിറയൊഴിച്ചു കൊണ്ടേയിരിക്കുകയാണ് ഹാളണ്ട്. ഈ പോക്ക് പോയാല്‍ ഒരു സീസണില്‍ 34 ഗോളുകളെന്ന അലന്‍ ഷിയററുടെയും ആന്റി കോളിന്റെയും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യവുമായി ഒപ്പ് ശേഖരണം തുടങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകകര്‍. കാരണം മറ്റൊന്നുമല്ല, പ്രീമിയര്‍ ലീഗില്‍ വെറും എട്ട് കളികളില്‍ നിന്ന് മൂന്ന് ഹാട്രിക് ഉള്‍പ്പെടെ 14 ഗോളുകള്‍. ചാംപ്യന്‍സ് ലീഗില്‍ മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോള്‍.
ഒരു മെഷീന്‍ഗണ്‍ കണക്കെ നിറയൊഴിച്ചു കൊണ്ടേയിരിക്കുകയാണ് ഹാളണ്ട്. ഈ പോക്ക് പോയാല്‍ ഒരു സീസണില്‍ 34 ഗോളുകളെന്ന അലന്‍ ഷിയററുടെയും ആന്റി കോളിന്റെയും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി. ഹാളണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആരാധകര്‍. ചില ട്വീറ്റുകള്‍ക വായിക്കാം...
ഹാളണ്ട് മനുഷ്യന്‍ തന്നെയാണോയെന്നാണ് ഒരുകൂട്ടം ആരാധകരുടെ സംശയം. ഇങ്ങനെ ഗോളടിച്ചുകൂട്ടുന്ന ഹാലണ്ട് റോബോട്ടാണെന്നും മനുഷ്യരുടെ കൂടെ കളിപ്പിക്കരുതെന്നും ഇവര്‍ പറയുന്നു. ഇതിനായി ഒപ്പു ശേഖരണവും തുടങ്ങി. ഇതിനോടകം ആയിരത്തിലധികം പേരാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.
റയല്‍ ഇന്നിറങ്ങും
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ പോയിന്റ് ടേബിളിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. ഗെറ്റാഫെയാണ് എതിരാളികള്‍. ആദ്യ ആറ് കളികളില്‍ ജയിച്ച് മുന്നേറിയ റയല്‍ കഴിഞ്ഞ മത്സരത്തില്‍ ഒസാസുനയോട് സമനില വഴങ്ങിയാണ് ബാഴ്സലോണയ്ക്ക് പിന്നില്‍ രണ്ടാമതായത്. പുലര്‍ച്ചെ പന്ത്രണ്ടരക്കാണ് മത്സരം. മറ്റൊരു കളിയില്‍ അത്‌ലറ്റികോ മാഡ്രിഡ് ജിറോണയെ നേരിടും. ആദ്യ നാലില്‍ തിരിച്ചെത്തുകയാണ് സിമിയോണിയുടെ സംഘത്തിന്റെ ലക്ഷ്യം.
ബയേണ്‍- ബൊറൂസിയ പോരാട്ടം
ജര്‍മ്മന്‍ ലീഗില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക്-ബൊറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍ പോരാട്ടം നടക്കും. രാത്രി പത്തരയ്ക്ക് ബൊറൂസിയയുടെ മൈതാനമായ സിഗ്‌നല്‍ ഇടൂന പാര്‍ക്കിലാണ് മത്സരം. നിലവില്‍ 15 പോയിന്റ് വീതമുള്ള ബയേണും ബൊറൂസിയയും ലീഗില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരം കൂടിയുണ്ട്. 8 കളിയില്‍ 17 പോയിന്റുള്ള യൂണിയന്‍ ബെര്‍ലിന്‍ ആണ് നിലവില്‍ ഒന്നാമത്.
